2019 ൽ മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രാഹുലിന്റെ രണ്ടുവർഷത്തെ പരമാവധി ശിക്ഷയാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്.അദ്ദേഹത്തിന്റെ അയോഗ്യത നീങ്ങി എം പി സ്ഥാനം തിരികെ കിട്ടും.വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എംപി സ്ഥാനം അദ്ദേഹത്തിന് തിരികെ ലഭിക്കും.
രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങും
