Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു

തൃശൂർ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യം വില കുറച്ചു നൽകാതായതോടെ ഉന്തും തള്ളുമായി. അൽപസമയം കഴിഞ്ഞെത്തിയ യുവാക്കൾ ബാർ ഇരുമ്പ് വടികൊണ്ട് അടിച്ചു തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ മൂന്ന് ബാർ ജീവനക്കാർ ആശുപത്രിയില്‍ ചികിത്സ തേടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുതലപ്പൊഴിയിൽ വീണ്ടും അപകടം

മുതലപ്പൊഴിയിൽ പതിനാറ് പേരടങ്ങുന്ന ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. 16 പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ആറ് പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ചിറയിൻകീഴ് ആശുപത്രിയിലേക്കു മാറ്റി. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. മുങ്ങിയ വള്ളം ഹാർബറിലേക്കു മാറ്റി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 3

◾ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തിനെതിരേ തെരുവിലിറങ്ങി എന്‍എസ്എസും ഹിന്ദു ഐക്യവേദിയും. ഷംസീര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണദിനം ആചരിച്ചു. തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തി. പാളയം ഗണപതി ക്ഷേത്രപരിസരത്തുനിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. ◾സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനക്കെതിരേ ഹിന്ദു ഐക്യവേദി ഈ മാസം ഒമ്പതിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് മെഡിക്കൽ ബോർഡ് രുപീകരിച്ചു

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് മെഡിക്കൽ ബോർഡ് രുപീകരിച്ചു. റേഡിയോളജിസ്റ്റില്ലാത്തതിനാൽ മെഡിക്കൽ ബോർഡ് രൂപികരണം പ്രതിസന്ധിയിലായിരുന്നു. എറണാകുളം ജനറൽ അശുപത്രിയിലെ റേഡിയോളജിസ്റ്റിനെയാണ് ഇപ്പോൾ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം എട്ടിന് മെഡിക്കൽ ബോർഡ് യോഗം ചേരും. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുണമെന്നും അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും അവശ്യപ്പെട്ട്   ഹർഷീന കോഴിക്കോട് മെഡിക്കൽ കോളേജിൻറെ മുൻപിൽ സമരം ചെയ്തിരുന്നു.

Posted inലേറ്റസ്റ്റ്

വെള്ളത്തിലെ നൃത്തം

സ്റ്റേജില്‍ നൃത്തം ചെയ്യുന്ന മെയ് വഴക്കത്തോടെ വെള്ളത്തിനടിയില്‍ നൃത്തം ചെയ്യാനാകുമോ? വിസ്മയിപ്പിക്കുന്ന നൃത്തം അവതരിപ്പിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് യുവ നര്‍ത്തകി. പിങ്ക് നിറത്തമുള്ള വസ്ത്രം ധരിച്ച് ‘ഡാന്‍സ് ദ നൈറ്റ്’ എന്ന പ്രശസ്ത ഗാനത്തിനാണ് വെള്ളത്തിനടയില്‍ ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ അനേകായിരങ്ങളാണ് ആസ്വദിച്ചത്. രസകരമായ കമന്റുകളുമുണ്ട്. തരംഗമായ ഹോളിവുഡ് ചിത്രം ‘ബാര്‍ബി’ സിനിമയിലെ ബാര്‍ബിക്കു പോലും ഇത്രയും മെയ്വഴക്കം ഉണ്ടാകില്ലെന്നാണ് ഒരാളുടെ കമന്റ്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്പീക്കർ എ എ​ൻ ഷം​സീറിന്റെ മിത്ത് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

സ്പീക്കർ എ എ​ൻ ഷം​സീറിന്റെ മിത്ത് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഷംസീറിന്‍റെ നിലപാട് ധാർഷ്ട്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം സമുദായത്തിന്‍റെ കാര്യത്തിൽ ഷംസീര്‍ ഇതേ സമീപനം സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകാത്ത നിലപാട് ധാർഷ്ട്യവും വെല്ലുവിളിയുമാണ്. ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്‍റെ നിലപാടിന് വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും വി മുരളീധരൻ വിമര്‍ശിച്ചു.

Posted inബിസിനസ്സ്

വിപണി വിഹിതത്തില്‍ ജിയോ മുന്നില്‍, വരിക്കാരെ നഷ്ടപ്പെട്ട് വി.ഐ!

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട മേയ് മാസത്തെ കണക്കുകളനുസരിച്ച് കേരളത്തിലെ മൊത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം 4.22 കോടിയായി. 42,331 വരിക്കാരെയാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. കേരളത്തില്‍ നിലവില്‍ കൂടുതല്‍ വരിക്കാര്‍ വോഡഫോണ്‍ ഐഡിയയ്ക്കാണെങ്കിലും വിപണി വിഹിതം 33.8% ആയി കുറഞ്ഞു. ഒരുലക്ഷത്തിലധികം വരിക്കാരെയാണ് മേയ് മാസത്തില്‍ വി.ഐയ്ക്ക് നഷ്ടപ്പെട്ടത്. മൊത്തം വി.ഐ വരിക്കാരുടെ എണ്ണം 1.42 കോടിയാണ്. 1.01 കോടി വരിക്കാരുമായി റിലയന്‍സ് ജിയോയാണ് കേരളത്തില്‍ രണ്ടാം സ്ഥാനത്ത്. 9.71 ലക്ഷം വരിക്കാരുമായി ബി.എസ്.എന്‍.എല്ലും 8.04 […]

Posted inവിനോദം

‘കൊറോണ ധവാന്‍’ കോമഡി ചിത്രത്തിന്റെ പുതിയ പ്രൊമോ

മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയരായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം ‘കൊറോണ ധവാന്‍’ ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ‘കൊറോണ ജവാന്‍’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് ‘കൊറോണ ധവാന്‍’ എന്ന് മാറ്റുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ സംബോധന ചെയ്ത് സംവിധായകന്‍ സി.സി. അയച്ച കത്ത് വൈറല്‍ ആയിരുന്നു. ഓഗസ്റ്റ് 4 […]

Posted inവിനോദം

‘ആന്റണി’യുടെ ഓഡിയോ റൈറ്റ്സ് ‘സരിഗമ’ സ്വന്തമാക്കി

ജോഷിയും ജോജു ജോര്‍ജും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ‘ആന്റണി’യുടെ ഓഡിയോ റൈറ്റ്സ് ‘സരിഗമ’ സ്വന്തമാക്കി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജോജു നായകനായി ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രമായ പൊറിഞ്ചു മറിയം ജോസില്‍ പ്രധാന വേഷത്തില്‍ നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവരുമുണ്ടായിരുന്നു. ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത. ആന്റണിയില്‍ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. കല്യാണി പ്രിയദര്‍ശനും ആശാ ശരത്തും ആദ്യമായി ജോഷിക്കൊപ്പം […]

Posted inഓട്ടോമോട്ടീവ്

ഒരു ലക്ഷത്തിലധികം ബൈക്കുകള്‍ പ്രതിമാസ വില്‍പ്പന നടത്തി സുസുക്കി

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 2023 ജൂലൈയില്‍ 1,07,836 യൂണിറ്റുകളുടെ വില്‍പ്പന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഒരു ലക്ഷത്തിലധികം പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തുന്നത് ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കണക്കില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ 80,309 യൂണിറ്റുകളും 2023 ജൂലൈയില്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്ത 27,527 യൂണിറ്റുകളും ഉള്‍പ്പെടുന്നു. 2022 ജൂലൈയെ അപേക്ഷിച്ച് ഏകദേശം 41.5 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ച കമ്പനിക്ക് ലഭിച്ചു. ആക്‌സസ് 125ന്റെ ഉല്‍പ്പാദനം […]