ഒരു മത വിശ്വാസത്തേയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സ്പീക്കർ എ എൻ ഷംസിർ. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താനെന്നും. ശാസ്ത്രാവബോധം വളർത്തണമെന്നത് എങ്ങനെ മതവിരുദ്ധമാകുമെന്നും, തന്റെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ ആർക്കുമാവില്ലെന്നും,വിദ്വേഷ പ്രചാരണത്തെ കേരളം തള്ളും.മത വിശ്വാസികൾ തനിക്കൊപ്പമെന്നും ഷംസീർ പറഞ്ഞു.
ഹരിയാനയിലെ സംഘർഷത്തിൽ മരണം ആറായി
ഘോഷയാത്ര സംഘടിപ്പിച്ചവർ പരിപാടിയെ കുറിച്ച് പൂർണ വിവരങ്ങൾ അധികൃതർക്ക് കൈമാറിയിരുന്നില്ലെന്നും, ഇതാണ് സംഘർഷത്തിന് കാരണമായതെന്നും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. തുടർ സംഘർഷമുണ്ടായ ഗുരുഗ്രാമിലെ പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കി. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ പറഞ്ഞു.
എഎൻ ഷംസീർ മാപ്പ് പറയില്ലെന്ന് എംവി ഗോവിന്ദൻ
മാപ്പു പറയാൻ സ്പീക്കർ എ എൻ ഷംസീർ ഉദ്ദേശിക്കുന്നേയില്ല. തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം മതവിശ്വാസങ്ങൾക്കെതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാൽ ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട് സിപിഎം എടുത്തിട്ടില്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഎം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 2
◾ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരേ സംസ്ഥാന വ്യാപകമായി എന്‍എസ്എസിന്റെ പ്രതിഷേധ സമരം. തിരുവനന്തപുരത്തു നാമജപ യാത്ര. ശാസ്ത്രമല്ല, വിശ്വാസമാണു വലുതെന്നും വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നില്‍ക്കുമെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ◾സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശം ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയാണെന്ന് വരുത്തിത്തീര്‍ക്കാനും രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഗണപതിക്കോ ഏതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ എതിരായിട്ടല്ല പരാമര്‍ശമെന്നും പി. ജയരാജന്‍ വ്യക്തമാക്കി. ◾മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി […]
കെ.എസ്.ആര്‍.ടി.സിയിലെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു
കെ.എസ്.ആർ.ടി.സിയിലെ 3,286 ഡ്രൈവർമാരെയും 2,803 കണ്ടക്ടർമാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരം മരവിപ്പിച്ചു. ഉത്തരവിനെതിരെ യൂണിയനുകൾ ഉയർത്തിയ ആക്ഷേപങ്ങൾ പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. അതേസമയം ഉത്തരവ് ഇറങ്ങിയ ശേഷം സ്ഥലംമാറ്റം അംഗീകരിച്ച് പുതിയ സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിച്ചവരുടെ കാര്യത്തിൽ തൽസ്ഥിതി തുടരും.
സുകുമാരന്‍ നായര്‍ വഴിവിട്ട മാര്‍ഗം തേടുന്നുവെന്ന് എ. കെ. ബാലന്‍
ഒറ്റപ്പെട്ടുപോയതിനെ തുടര്‍ന്നാണ് സുകുമാരന്‍ നായര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് എ കെ ബാലൻ. പാലക്കാട്ട് ചാത്തന്‍കുളങ്ങര ക്ഷേത്രത്തിന്റെ സ്വത്ത് എന്‍.എസ്.എസ് കൈവശം വച്ചതായി കേസുണ്ടെന്നും ഗണപതിയെ ആരാധിക്കുന്ന ക്ഷേത്രത്തിന്റെ സ്വത്ത് ആദ്യം തിരികെ കൊടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാരെന്നും മുസ്ലിംങ്ങളെന്നുമൊക്കെ പറയാന്‍ സുകുമാരന്‍ നായര്‍ക്ക് വല്ലാത്ത എനര്‍ജിയാണെന്നും ബാലന്‍ പരിഹസിച്ചു.
ധനലക്ഷ്മി ബാങ്കിന് 57.94 കോടി രൂപ ഒന്നാംപാദ ലാഭം!
ധനലക്ഷ്മി ബാങ്കിന് 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 28.30 കോടി രൂപയുടെ അറ്റ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 26.43 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു. 57.94കോടി രൂപയാണ് ബാങ്കിന്റെ ഒന്നാം പാദ പ്രവര്‍ത്തന ലാഭം. മൊത്തം ബിസിനസ് 10.06 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 21,300 കോടി രൂപയില്‍ നിന്നും 23,442 കോടി രൂപയായി. മൊത്തം നിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവില്‍ 12,576 കോടി രൂപയായിരുന്നത് 13,402 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട് […]
ആന്‍ഡ്രോയിഡ് ചാര്‍ജറുമായി ഐഫോണ്‍ 15 സീരീസ്!
ഡിസ്‌പ്ലേയില്‍ ഉള്‍പ്പെടെ വന്‍ മാറ്റങ്ങളുമായി ആപ്പിളിന്റെ ഐഫോണ്‍ 15 സീരീസ് ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ആപ്പിള്‍ 15 സീരീസില്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതായത് ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കുന്നതിന് സമാനമായ ചാര്‍ജര്‍ തന്നെ. ഐഫോണ്‍ 15 പ്രോ മോഡലുകളുടെ അരികുകള്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന് പകരം ടൈറ്റാനിയം ഉപയോഗിച്ചാണ് നിര്‍മിക്കുക. അതുകൊണ്ട് തന്നെ ഐഫോണ്‍ 15 […]
‘നായാട്ടി’ന് തെലുങ്ക് റീമേക്ക്, ‘കൊട്ടബൊമ്മാലി പിഎസ്’
ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘നായാട്ടി’ന് തെലുങ്ക് റീമേക്ക് വരുന്നു. ‘കൊട്ടബൊമ്മാലി പിഎസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീകാന്ത്, വരലക്ഷ്മി ശരത്കുമാര്‍, രാഹുല്‍ വിജയ്, ശിവാനി രാജശേഖര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജോജുവിന്റെ വേഷം ശ്രീകാന്ത് പുനരവതരിപ്പിക്കുന്നു. രാഹുല്‍ വിജയ് ആണ് ചാക്കോച്ചന്‍ ചെയ്ത കഥാപാത്രമാകുന്നത്. നിമിഷയുടെ വേഷം ശിവാനി അവതരിപ്പിക്കും. തേജ മര്‍നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഎ 2 പിക്‌ചേഴ്‌സിന്റെ ബാനറില്‍ ബണ്ണി […]
ചിരഞ്ജീവി ചിത്രം ‘ഭോലാ ശങ്കര്‍’ റിലീസ് ഓഗസ്റ്റ് 11ന്
മെഹര്‍ രമേഷ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഭോലാ ശങ്കറാ’ണ് ചിരഞ്ജീവിയുടേതായി റിലീസ് ചെയ്യാനുള്ളത്. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റ കൗണ്ട്ഡൗണ്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രം റിലീസ് ചെയ്യുക 11നാണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’. ഡൂഡ്‌ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് […]
