Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ജിഹ്രിയുടെ ശരീരത്തില്‍ 13 പരുക്കുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

താമിര്‍ ജിഹ്രിയുടെ ശരീരത്തില്‍ 13 പരുക്കുകളെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.മുതുകിലും കാലിന്റെ പിൻഭാഗത്തുമാണ് പരുക്കുകൾ. ആമാശയത്തിൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് എം.ഡി.എം.എ യാണെന്നാണ് സംശയം. കെമിക്കൽ ലാബ് പരിശോധനഫലം കൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ഇതേത്തുടര്‍ന്ന് കവറുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു. താമിറിന്റെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശിവശങ്കറിനെതിരെ ഇ ഡി

ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.ശിവശങ്കറിന്റെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സത്യവാങ്മൂലം നൽകിയത്. ഈ ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇഡി ഉയർത്തുന്ന വാദം.ലൈഫ് മിഷൻ അഴിമതിക്കേസിൽ കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയാണ് ശിവശങ്കർ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എന്‍.എസ്.എസിന്‍റെ പരസ്യ പ്രതിഷേധം ഇന്ന്

ഹൈന്ദവ വിശ്വാസത്തെ ഷംസീര്‍ വിമർശിച്ചുവെന്നാരോപിച്ച് എന്‍.എസ്.എസ് ഇന്ന് വിശ്വാസസംരക്ഷണ ദിനം ആചരിക്കും. ചങ്ങനാശ്ശേരി വാഴപ്പള്ളി ക്ഷേത്രത്തിൽ എന്‍.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രാർത്ഥനയും വഴിപാടും നടത്തിയതോടെ പ്രതിഷേധത്തിന് തുടക്കമായി. സ്പീക്കറിന്റേത് ചങ്കിൽ തറച്ച പ്രസ്താവനയാണെന്ന് പറഞ്ഞ സുകുമാരൻ നായർ, വിശ്വാസ സംരക്ഷണത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒപ്പം നിൽക്കുമെന്നും വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിഷേധവുമായി എംപ്ലോയിസ് യൂണിയന്‍

എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ കേസിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എംപ്ലോയീസ് യൂണിയൻ സമരം. പരാതിയിൻമേൽ വിസിയോ സിൻഡിക്കേറ്റോ നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. സമരത്തെ തുടർന്ന് ഓഗസ്റ്റ് 5 ന് അടിയന്തര സിൻഡിക്കറ്റ് വിളിച്ചു ചേർത്ത് തീരുമാനമെടുക്കാമെന്ന് വൈസ് ചാൻസിലർ സമരക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 2

◾മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും തകര്‍ന്നെന്ന് സുപ്രീംകോടതി. അവിടെ എങ്ങനെ നീതി നടപ്പാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏഴു പേരെ മാത്രം അറസ്റ്റു ചെയ്ത മണിപ്പൂര്‍ പൊലീസ് പരാജയമാണ്. ഗൗരവമനുസരിച്ച് 6,500 കേസുകളെ തരം തിരിക്കണം. അന്വേഷണത്തിനും മേല്‍നോട്ടത്തിനും സംവിധാനം വേണം. പൊലീസിന് അതു ചെയ്യാനാവില്ല. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണം. സിബിഐക്ക് എത്ര കേസുകള്‍ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനെതിരേ കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം. ◾കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചു എന്നും മന്ത്രി പറഞ്ഞു.പരിശോധനയിൽ 458 സ്ഥാപനങ്ങൾ ലൈസൻസിന് പകരം രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നതായി കണ്ടതിനാൽ അവർക്ക് ലൈസൻസ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നൽകി. കൂടാതെ ലൈസൻസ് എടുത്ത് […]

Posted inലേറ്റസ്റ്റ്

പാറിപ്പറന്ന് കല്യാണം

വിമാനത്തിലും കപ്പലിലും കടലിനടിയിലും മാത്രമല്ല, ബഹിരാകാശത്തും വിവാഹം നടത്തി വാര്‍ത്ത സൃഷ്ടിച്ചവര്‍ ലോകത്തുണ്ട്. മലമുകളില്‍ വിവാഹിതരായവരും ഉണ്ടാകും. വിവാഹത്തെ വെരൈറ്റിയാക്കാന്‍ എന്തും ചെയ്യുന്ന കാലമാണ്. പര്‍വതത്തിനു മുകളിലെ വിവാഹ ചടങ്ങിനു പിറകേ, സ്‌കൈ ഡൈവിംഗ് നടത്തി പാറിപ്പറന്നു വാര്‍ത്ത സൃഷ്ടിച്ച ദമ്പതികളെ നമുക്കു കാണാം. പ്രിസില്ലയുടെയും ഫിലിപ്പോ ലെക്വെഴ്‌സിന്റെയും വിവാഹമാണ് ഇങ്ങനെ സാഹസിക ഡൈവിംഗ് നടത്തിയത്. അതിഥികള്‍ ഇരുവരേയും ഡൈവിംഗിനായി ആര്‍പ്പുവിളികളോടെ യാത്രയാക്കുന്നതും വീഡിയോയില്‍ കാണാം. വിവാഹ വേഷത്തില്‍തന്നെ കൈ ചേര്‍ത്ത് പിടിച്ചാണ് ഇരുവരും സ്‌കൈ ഡൈവിഗ് […]

Posted inബിസിനസ്സ്

ജൂലൈയില്‍ കേരളത്തില്‍ നിന്നുള്ള ജിഎസ്ടി പിരിവ് 2,381 കോടി രൂപ!

ചരക്ക് സേവന നികുതിയായി കേരളത്തില്‍ നിന്ന് കഴിഞ്ഞമാസം പിരിച്ചെടുത്തത് 2,381 കോടി രൂപ. 2022 ജൂലൈയിലെ 2,161 കോടി രൂപയേക്കാള്‍ 10 ശതമാനം അധികമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ജൂണില്‍ കേരളത്തിലെ ജി.എസ്.ടി പിരിവ് 2,725.63 കോടി രൂപയായിരുന്നു. 2022 ജൂണിനെ അപേക്ഷിച്ച് 26 ശതമാനമായിരുന്നു വളര്‍ച്ച. കഴിഞ്ഞ നാല് മാസങ്ങളിലും 2,000 കോടി രൂപയ്ക്കുമേല്‍ ജി.എസ്.ടി കേരളത്തില്‍ നിന്ന് സമാഹരിച്ചിട്ടുണ്ട്. അതേസമയം, ജൂലൈയില്‍ സംസ്ഥാന ജി.എസ്.ടി, സംയോജിത ജി.എസ്.ടിയിലെ എന്നിവയുടെ വിഹിതമായി 2,534 കോടി രൂപയും […]

Posted inവിനോദം

‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി’ലെ ദുല്‍ഖറിന്റെ ഗ്ലിംപ്‌സ്

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ റിലീസ് തയ്യാറെടുക്കുകയാണ്. രാജ് നിദിമൊരുവും കൃഷ്ണ ഡികെയുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി’ലെ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് പുറത്തുവിട്ടിരിക്കുകയാണ്. ‘ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വര്‍മ’യായിട്ടാണ് ദുല്‍ഖര്‍ സീരീസില്‍ എത്തുക. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള സിരീസാണ് ഇത്. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്തിരിക്കുന്ന ‘ഗണ്‍സ് […]

Posted inവിനോദം

റഹ്മാന്‍ നായകനാവുന്ന ‘സമാറ’ ഓഗസ്റ്റ് 11 ന് റിലീസ്

റഹ്മാന്‍ നായകനാവുന്ന ‘സമാറ’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു. ഓഗസ്റ്റ് 11 ആണ് പുതിയ റിലീസ് തീയതി. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് […]