താമിര്‍ ജിഹ്രിയുടെ ശരീരത്തില്‍ 13 പരുക്കുകളെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.മുതുകിലും കാലിന്റെ പിൻഭാഗത്തുമാണ് പരുക്കുകൾ. ആമാശയത്തിൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് എം.ഡി.എം.എ യാണെന്നാണ് സംശയം. കെമിക്കൽ ലാബ് പരിശോധനഫലം കൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ഇതേത്തുടര്‍ന്ന് കവറുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു. താമിറിന്റെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും.
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ജിഹ്രിയുടെ ശരീരത്തില്‍ 13 പരുക്കുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
