ഗുരുഗ്രാമിലെ പൽവൽ, ബാദ്ഷാപുർ, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളിൽ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി.ബജ്റംഗ് ദളിന്റെ ശോഭാ യാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഹരിയാനയിൽ ആക്രമണങ്ങൾ തുടരുന്നു.44 കേസുകള് പൊലീസ് ഇതിനകം റജിസ്റ്റര് ചെയ്തിട്ടുണ്ട്. 80 പേര് അറസ്റ്റിലായി. നിരവധി ആരാധനാലയങ്ങളും അക്രമികള് തകർത്തു.ആക്രമണം വ്യാപിക്കുന്നതിനാൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം കുപ്പിയിൽ നൽകരുതെന്ന് പൊലീസ് കർശന നിർദേശം നൽകി.
ഗുരുഗ്രാമില് അക്രമം തുടരുന്നു
