സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്ന് സിപിഎം.ഇത് അനാവശ്യ വിവാദമെന്നും രാഷ്ട്രീയ പ്രതിരോധം എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണെന്നും സിപിഎം. സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നാണ് സംശയം.എന്‍എസ്എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ്വ ശ്രമമെന്നാണ് വിലയിരുത്തല്‍. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
ഷംസീറിന്റെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമെന്ന് സിപിഎം
