Posted inഓട്ടോമോട്ടീവ്

സെല്‍റ്റോസ് സ്വന്തമാക്കി മിനി സ്‌ക്രീന്‍ നടി വരദ

കിയയുടെ മിഡ് സൈസ് എസ്‌യുവി സെല്‍റ്റോസ് സ്വന്തമാക്കി മിനി സ്‌ക്രീന്‍ നടി വരദ. കിയയുടെ വിതരണക്കാരായ ഇന്‍ജിയോണ്‍ കിയയില്‍ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കിയ സെല്‍റ്റോസിന്റെ ആദ്യ തലമുറയാണ് വരദയുടെ പുതിയ വാഹനം. പെട്രോള്‍, ഡീസല്‍ മോഡലുകളുള്ള വാഹനത്തിന്റെ ഏതു പതിപ്പാണ് വരദ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് കിയ പുതിയ സെല്‍റ്റോസിനെ വിപണിയിലെത്തിക്കുന്നത്. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെല്‍റ്റോസിന്റെ വില. പെട്രോള്‍, ഡീസല്‍, […]

Posted inപുസ്തകങ്ങൾ

ഹരിത ദര്‍ശനം ആധുനികാനന്തര കവിതയില്‍

മനുഷ്യര്‍ സാമൂഹിക കൂട്ടായ്മയിലേക്ക് വളരുമ്പോള്‍ തന്നെ പാരിസ്ഥിതിക ബോധം അബോധമായി കൂടെയുണ്ടായിരുന്നു. എന്നാല്‍, പരിസ്ഥിതിയും മനുഷ്യരും തുല്യതയില്‍ നിന്നു മാറി. മനുഷ്യരുടെ അധികാരബോധം ഉടലെടുക്കുന്നത് ഒരു പ്രത്യേക ഘട്ടത്തിലാണ്. അത് ഏതുഘട്ടം മുതലാണ്? അതിനുശേഷം മനുഷ്യരുടെ പാരിസ്ഥിതിക ബോധത്തില്‍ വന്ന മാറ്റം എന്താണ്? ആ മാറ്റം പരിസ്ഥിതിയില്‍ ഉണ്ടാക്കിയ ആഘാതം എന്താണ്? അത് മനുഷ്യര്‍ക്ക് തിരിച്ചടിയാവുന്നത് എങ്ങനെയാണ്? ആധുനിക പരിസ്ഥിതി ബോധം എന്നാല്‍ എന്താണ്? ഹരിത ദര്‍ശനം എന്നതിലേക്ക് അത് മാറുന്നത് എങ്ങനെയാണ്? ഇത്തരം കാര്യങ്ങള്‍ സാഹിത്യത്തില്‍ […]

Posted inആരോഗ്യം

ശരീരത്തിലെ വിഷാംശം കുറയ്ക്കാന്‍ വെറും വയറ്റില്‍ നാരങ്ങാവെള്ളം!

രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിച്ചാല്‍ ശരീരത്തിലെ വിഷാംശം കുറയ്ക്കാം. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളാവനോയ്ഡുകള്‍ എന്ന പദാര്‍ഥത്തിന് ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തില്‍ രൂപപ്പെടുന്ന രോഗ കാരണങ്ങളായേക്കാവുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനത്തിന് സഹായകമാണ്. ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാനും അയണിന്റെ ആഗീരണം മെച്ചപ്പെടുത്താനും വൈറ്റമിന്‍ സി സഹായിക്കും. പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തി രോഗങ്ങളില്ലാത്ത അവസ്ഥയും ഇത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിശ്വാസവും മിത്തും താരതമ്യം ചെയ്യരുതെന്ന് ചെന്നിത്തല

വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. പ്രസ്താവന സ്പീക്കർ എഎൻ ഷംസീർ പിൻവലിക്കാൻ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാൻ സി പി എം തയ്യാറാകണം. വിശ്വാസ സമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരേ സംസ്ഥാന വ്യാപകമായി എന്‍എസ്എസിന്റെ പ്രതിഷേധ സമരം. തിരുവനന്തപുരത്തു നാമജപ യാത്ര. ശാസ്ത്രമല്ല, വിശ്വാസമാണു വലുതെന്നും വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നില്‍ക്കുമെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികില്‍സയ്ക്കായി രണ്ടു മാസത്തേക്കാണു ജാമ്യം. ആരോഗ്യ പ്രശ്ങ്ങളുടെ പേരില്‍ ജാമ്യം അനുവദിക്കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം കോടതി തള്ളി. ശക്തമായ പ്രതിഷേധത്തിനിടെ ഡല്‍ഹി സര്‍ക്കാരിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ജാമ്യം

ലൈഫ് മിഷൻ അഴിമതിക്കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ആറ് മാസമായി ജയിലിൽ കഴിയുന്ന എം ശിവശങ്കറിന് ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതി രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിലപാട് തിരുത്തണമെന്ന് വിഡിസതീശന്‍

സ്പീക്കർ നിലപാട് തിരുത്തണമെന്നും, ജാഗ്രതയോടെ കൂടി പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സ്പീക്കറുടെ ഭാഗത്ത് ജാഗ്രത ഉണ്ടായില്ല. വിശ്വാസത്തിൽ സ്റ്റേറ്റ് ഇടപെടരുത് എന്നാണ് കോൺഗ്രസ് നിലപാട്. ശാസ്ത്രബോധവും മതവിശ്വാസവും കൂട്ടിക്കുഴക്കേണ്ട.ബിജെപിയും ആർഎസ്എസും അവസരം ഉപയോഗപ്പെടുത്തുന്നു.സിപിഎം ഈ വിഷയം കൈകാര്യം ചെയ്ത രീതി വിസ്മയപ്പെടുത്തി.എരി തീയിൽ എണ്ണ ഒഴിക്കുന്ന പ്രസ്താവനകളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷംസീർ പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ

ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ തുടരുന്ന മൗനം ദുരൂഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം മതസമൂഹത്തിന്റെ വിശ്വാസങ്ങളെ പിന്തുണക്കുകയും ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയാണ് സ്പീക്കർ എഎൻ ഷംസീറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഷംസീർ പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷംസീറിന്‍റെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമെന്ന് സിപിഎം

സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്ന് സിപിഎം.ഇത് അനാവശ്യ വിവാദമെന്നും രാഷ്ട്രീയ പ്രതിരോധം എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണെന്നും സിപിഎം. സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നാണ് സംശയം.എന്‍എസ്എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ്വ ശ്രമമെന്നാണ് വിലയിരുത്തല്‍. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുരുഗ്രാമില്‍ അക്രമം തുടരുന്നു

ഗുരുഗ്രാമിലെ പൽവൽ, ബാദ്ഷാപുർ, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളിൽ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി.ബജ്റംഗ് ദളിന്റെ ശോഭാ യാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഹരിയാനയിൽ ആക്രമണങ്ങൾ തുടരുന്നു.44 കേസുകള്‍ പൊലീസ് ഇതിനകം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 80 പേര്‍ അറസ്റ്റിലായി. നിരവധി ആരാധനാലയങ്ങളും അക്രമികള്‍ തകർത്തു.ആക്രമണം വ്യാപിക്കുന്നതിനാൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം കുപ്പിയിൽ നൽകരുതെന്ന് പൊലീസ് കർശന നിർദേശം നൽകി.