മനുഷ്യര്‍ സാമൂഹിക കൂട്ടായ്മയിലേക്ക് വളരുമ്പോള്‍ തന്നെ പാരിസ്ഥിതിക ബോധം അബോധമായി കൂടെയുണ്ടായിരുന്നു. എന്നാല്‍, പരിസ്ഥിതിയും മനുഷ്യരും തുല്യതയില്‍ നിന്നു മാറി. മനുഷ്യരുടെ അധികാരബോധം ഉടലെടുക്കുന്നത് ഒരു പ്രത്യേക ഘട്ടത്തിലാണ്. അത് ഏതുഘട്ടം മുതലാണ്? അതിനുശേഷം മനുഷ്യരുടെ പാരിസ്ഥിതിക ബോധത്തില്‍ വന്ന മാറ്റം എന്താണ്? ആ മാറ്റം പരിസ്ഥിതിയില്‍ ഉണ്ടാക്കിയ ആഘാതം എന്താണ്? അത് മനുഷ്യര്‍ക്ക് തിരിച്ചടിയാവുന്നത് എങ്ങനെയാണ്? ആധുനിക പരിസ്ഥിതി ബോധം എന്നാല്‍ എന്താണ്? ഹരിത ദര്‍ശനം എന്നതിലേക്ക് അത് മാറുന്നത് എങ്ങനെയാണ്? ഇത്തരം കാര്യങ്ങള്‍ സാഹിത്യത്തില്‍ പ്രതിഫലിക്കുന്നത് ഏതൊക്കെ രീതിയിലാണ്? മലയാള കവിതയില്‍ ഹരിത ദര്‍ശനത്തിന്റെ സ്വാധീനം എങ്ങനെയാണ്? എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങള്‍ക്ക് പരിസ്ഥിതി, മനുഷ്യകുലം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ മുന്‍നിര്‍ത്തി ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ പുസ്തകം. ‘ഹരിത ദര്‍ശനം ആധുനികാനന്തര കവിതയില്‍’. ഡോ. സി ആര് പ്രസാദ്. മാളൂബെന്‍ പബ്ളിക്കേഷന്‍സ്. വില 142 രൂപ.
ഹരിത ദര്‍ശനം ആധുനികാനന്തര കവിതയില്‍
