ലൈഫ് മിഷൻ അഴിമതിക്കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ആറ് മാസമായി ജയിലിൽ കഴിയുന്ന എം ശിവശങ്കറിന് ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതി രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു.
ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ജാമ്യം
