Posted inഓട്ടോമോട്ടീവ്

ഇന്നോവ ക്രിസ്റ്റ എത്തുന്നു, ആംബുലന്‍സായി!

ആംബുലന്‍സായും ഇന്നോവ ക്രിസ്റ്റ എത്തുന്നു. ബേസിക്, അഡ്വാന്സ്ഡ് എന്നീ രണ്ടു വേരിയന്റുകളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് വരുന്നത്. പൈനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് നിര്‍മിക്കുന്നത്. ഒരു ആംബുലന്‍സിനു വേണ്ട മാറ്റങ്ങള്‍ പുറത്തും അകത്തും വരുത്തിട്ടാണ് ക്രിസ്റ്റ ആംബുലന്‍സിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. വശങ്ങളിലും പിന്നിലും ചുവപ്പു നിറത്തില്‍ ആംബുലന്‍സ് എന്ന് സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള സ്റ്റിക്കറുകളും വാഹനത്തിനു മുകളിലെ എമര്‍ജന്‍സി ഫ്ളാഷിങ് ലൈറ്റുകളും ആംബുലന്‍സ് ലുക്ക് വാഹനത്തിന് നല്‍കുന്നുണ്ട്. ഉള്ളിലേക്കു […]

Posted inപുസ്തകങ്ങൾ

മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍

മലയാളകഥയില്‍ ആധുനികതയുടെ കൊടുങ്കാറ്റു വീശിയടിക്കുന്ന അക്കാലത്ത് അതില്‍പ്പെടാതെ ലളിതവും സുതാര്യവുമായ ഭാഷ കൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോവാന്‍ കുറച്ചൊന്നുമല്ല ധൈര്യം ആവശ്യമായിരുന്നത്. ചാഞ്ചല്യലേശമെന്യേ തന്റെ വഴിയിലൂടെ നീങ്ങിയ ഹരികുമാറിന്റെ കഥകള്‍ ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്നത് അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും കൊണ്ടാണ്. സ്വയം വഞ്ചിച്ചുകൊണ്ട് ഒരു വാക്കുപോലും എഴുതാത്ത എഴുത്തുകാരന് അടിപതറാതെ എത്രകാലം വേണമെങ്കിലും നില്‍ക്കാന്‍ കഴിയും. ‘മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍’. ഇ ഹരികുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 342 രൂപ.  

Posted inആരോഗ്യം

ആഴ്ചയില്‍ ഒരിക്കലെങ്കിലും ബെഡ്ഷീറ്റ് മാറ്റണം!

മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ വൃത്തിയുടെ കാര്യത്തിലും ശ്രദ്ധ വേണം. ഇതില്‍ ഏറ്റവും പ്രധാനമാണ് കിടക്കവിരി കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബെഡ്ഷീറ്റ് മാറ്റാന്‍ ശ്രമിക്കണം. ഒന്നോ അതിലധികമോ രോമകൂപങ്ങളെ ബാധിക്കുന്ന വീക്കം അല്ലെങ്കില്‍ അണുബാധയാണ് ഫോളികുലൈറ്റിസ്. വിയര്‍പ്പ്, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, എണ്ണ എന്നിവയൊക്കെ ബെഡ്ഷീറ്റില്‍ അടിഞ്ഞുകൂടുകയും രോമകൂപങ്ങള്‍ അടഞ്ഞുപോകുകയും ചെയ്യുന്നതാണ് ഫാളികുലൈറ്റിസിന് കാരണമാകുന്നത്. രോമകൂപങ്ങള്‍ക്ക് ചുറ്റും ചുവന്നുവീര്‍ത്ത കുരുക്കള്‍ കാണപ്പെടാന്‍ ഇത് ഇടയാക്കും. വൃത്തിഹീനമായ ബെഡ്ഷീറ്റുകള്‍ ബാക്റ്റീരിയ വളരാന്‍ ഇടയാക്കുകയും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂര്‍ണമായി തകര്‍ന്നെന്ന് സുപ്രീംകോടതി. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏഴു പേരെ മാത്രം അറസ്റ്റു ചെയ്ത മണിപ്പൂര്‍ പൊലീസ് എങ്ങനെ കേസുകള്‍ അന്വേഷിക്കും. 6500 എഫ്‌ഐആറുകളില്‍ ഗുരുതര കേസുകള്‍ തരം തിരിക്കണം. ഇവയുടെ അന്വേഷണത്തിനും മേല്‍നോട്ടത്തിനും സംവിധാനം വേണം. പൊലീസിനെക്കൊണ്ട് അതിനു കഴിയില്ല. സിബിഐക്ക് എത്ര കേസുകള്‍ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്കിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എട്ട് ബിജെപി – ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിലായി

കൊപ്പത്ത് സ്പീക്കർ എഎൻ ഷംസീറിനും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എട്ട് ബിജെപി – ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിലായി. സംഭവത്തിൽ ഇന്നലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മയിൽ നൽകിയ പരാതിയിലാണ് നടപടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നൗഷാദ് തിരോധാന കേസിൽ പൊലീസിൻ്റെ തെളിവെടുപ്പ് വീഡിയോ പുറത്ത്

നൗഷാദ് തിരോധാന കേസിൽ പൊലീസിൻ്റെ തെളിവെടുപ്പ് വീഡിയോ പുറത്ത്. കൊലക്കേസിൽ കുടുക്കാൻ മർദ്ദിച്ചു എന്ന അഫ്സാനയുടെ ആരോപണം കളവാണെന്നാണ് പൊലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ വകുപ്പ് തല അന്വേഷണത്തിന് കൂടൽ പൊലീസ് സമർപ്പിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകൾ വ്യാജം എന്നാണ് പൊലീസ് വാദം. അതേസമയം ഡിവൈഎസ് പി  ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിയും ഡിജിപിക്കും ഉടൻ പരാതി നൽകുമെന്ന് അഫ്സാന അറിയിച്ചു. ദക്ഷിണ മേഖല ഡിഐജിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട അഡീഷണൽ എസ് പി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിൽ മലയാളി താരം രാഹുൽ കെപി ഇടംപിടിച്ചു. സമീപകാലത്തായി ദേശീയ ജഴ്സിയിൽ തകർപ്പൻ പ്രകടനം അടത്തിയ സഹൽ അബ്ദുൽ സമദിന് ഇടം ലഭിച്ചില്ല. 23 വയസിനു മുകളിലുള്ള മൂന്ന് താരങ്ങളെ മാത്രമേ ടീമിൽ പരിഗണിക്കാവൂ എന്ന നിയമമാണ് സഹലിനു വിനയായത്. സുനിൽ ഛേത്രിയാണ് ടീമിനെ നയിക്കുക. സെപ്തംബർ 19 മുതൽ ഒക്ടോബർ 7 വരെ ചൈനയിലെ ഹാങ്ങ്ഷോവിലാണ് ഏഷ്യൻ ഗെയിംസ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിൻഡീസ് നായകൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്നും ഹാർദിക് പാണ്ഡ്യ തന്നെയാണ് ടീമിനെ നയിക്കുക. രോഹിത് ശർമയും വിരാട് കോലിയും പുറത്തിരിക്കും. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുണ്ട്. ഉമ്രാൻ മാലിക്കും അക്സർ പട്ടേലും പുറത്തിരിക്കുമ്പോൾ ഋതുരാജ് ഗെയ്ക്വാദും ജയ്ദേവ് ഉനദ്കട്ടും കളിക്കും. മലയാളി താരം സഞ്ജു സാംസണും സൂര്യകുമാർ യാദവും തുടരും. ഇരു ടീമുകളും ഓരോ മത്സരം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് എ.ഐ.വൈ.എഫ്

ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് എ.ഐ.വൈ.എഫ്. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനാണ് രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. രഞ്‌ജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് മാടമ്പി ശൈലി.രഞ്ജിത്ത് കുറ്റക്കാരാനെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. സംവിധായകൻ വിനയൻ അവാർഡിന് പുറകെ പോകുന്ന ആളാണെന്ന്   കരുതുന്നില്ല. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1, 9 വാര്‍ഡുകള്‍, ഐസിയുകള്‍, സ്‌ട്രോക്ക് യൂണിറ്റ് എന്നിവ സന്ദര്‍ശിച്ചു. ചികിത്സിച്ച് ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയ്യാറായി. ബാക്കിയുള്ളവര്‍ പുനരധിവാസം കാത്ത് കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി.