ചലച്ചിത്ര പുരസ്കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് എ.ഐ.വൈ.എഫ്. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനാണ് രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. രഞ്ജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് മാടമ്പി ശൈലി.രഞ്ജിത്ത് കുറ്റക്കാരാനെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. സംവിധായകൻ വിനയൻ അവാർഡിന് പുറകെ പോകുന്ന ആളാണെന്ന് കരുതുന്നില്ല. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് എ.ഐ.വൈ.എഫ്
