നൗഷാദ് തിരോധാന കേസിൽ പൊലീസിൻ്റെ തെളിവെടുപ്പ് വീഡിയോ പുറത്ത്. കൊലക്കേസിൽ കുടുക്കാൻ മർദ്ദിച്ചു എന്ന അഫ്സാനയുടെ ആരോപണം കളവാണെന്നാണ് പൊലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ വകുപ്പ് തല അന്വേഷണത്തിന് കൂടൽ പൊലീസ് സമർപ്പിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകൾ വ്യാജം എന്നാണ് പൊലീസ് വാദം. അതേസമയം ഡിവൈഎസ് പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിയും ഡിജിപിക്കും ഉടൻ പരാതി നൽകുമെന്ന് അഫ്സാന അറിയിച്ചു. ദക്ഷിണ മേഖല ഡിഐജിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട അഡീഷണൽ എസ് പി തുടങ്ങിയ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും.
നൗഷാദ് തിരോധാന കേസിൽ പൊലീസിൻ്റെ തെളിവെടുപ്പ് വീഡിയോ പുറത്ത്
