ഫ്‌ലിപ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ ബിന്നി ബന്‍സാലും ഓഹരികള്‍ പൂര്‍ണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്സ് സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങി. ബിന്നിക്കൊപ്പം ആദ്യകാല നിക്ഷേപകരിലൊരാളായ ആക്‌സെലും യുഎസ് ആസ്ഥാനമായുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റും ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നിറങ്ങിയിട്ടുണ്ട്. മൂവരും അവരുടെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റു. 2018-ല്‍ മറ്റൊരു സഹസ്ഥാപകനായ സചിന്‍ ബന്‍സാലും ഫ്‌ലിപ്കാര്‍ട്ട് വിട്ടിരുന്നു. അന്ന് കമ്പനിയുടെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റതിന് പിന്നാലെയായിരുന്നു പടിയിറക്കം. എന്നാല്‍, ഇടപാടിന് ശേഷവും തന്റെ ഓഹരിയുടെ ഒരു ചെറിയ ഭാഗം കൈവശം വച്ചിരുന്ന ബിന്നി […]
വാട്സാപ്പില്‍ വീഡിയോ സന്ദേശം അയക്കാവുന്ന ഫീച്ചറും എത്തി
വാട്സാപ്പില്‍ ശബ്ദ സന്ദേശം അയക്കുന്നത് പോലെ വീഡിയോ സന്ദേശം അയക്കാവുന്ന ഫീച്ചറും എത്തി. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശമാണ് അയക്കാനാവുക. ഘട്ടംഘട്ടമായാണ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നത്. ഒരുവിഭാഗം പേര്‍ക്ക് സേവനം ലഭിച്ച് തുടങ്ങി. ഓഡിയോ റെക്കോഡ് ചെയ്യുന്ന ബട്ടണിന് സമാനമായി, വീഡിയോ റെക്കോഡിംഗ് ബട്ടണ്‍ അമര്‍ത്തി വീഡിയോ പകര്‍ത്താം. ഇത്തരം വീഡിയോകള്‍ ലഭിക്കുന്നയാളുടെ ഫോണിലെ ഗ്യാലറിയില്‍ സേവ് ആകില്ല. എങ്ങനെ അയയ്ക്കാം? ആര്‍ക്കാണോ സന്ദേശം അയക്കേണ്ടത്, അയാളുമായുള്ള ചാറ്റ് ബോക്സ് തുറക്കുക. തുടര്‍ന്ന് മൈക്രോഫോണ്‍ […]
അക്ഷയ് കുമാര്‍ ചിത്രം ‘ഓ മൈ ഗോഡ് 2’ ന് എ സര്‍ട്ടിഫിക്കറ്റ്
അക്ഷയ് കുമാര്‍ നായകനായി റിലീസാകാന്‍ പോകുന്ന ചിത്രം ‘ഓ മൈ ഗോഡ് 2’ ന് ഒടുവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നീണ്ട ഒരു മാസത്തെ സെന്‍സറിംഗിന് ശേഷമാണ് ഓഗസ്റ്റ് 11 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. ‘യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടി ഒരുപാട് വെട്ടിമാറ്റലുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സിനിമയുടെ മെയ്ക്കിംഗില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആഗ്രഹിച്ചില്ല. അതിനാല്‍ അവര്‍ എ സര്‍ട്ടിഫിക്കറ്റ് മതിയെന്ന് തീരുമാനിച്ചു. എന്നാല്‍ സിനിമയുടെ സമഗ്രത […]
ചര്‍ച്ചയായി ‘മാമന്നന്‍’ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം
വില്ലന്‍ നായകനാകുന്ന കാഴ്ചയാണ് ‘മാമന്നന്‍’ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ തമിഴകത്ത് കാണുന്നത്. നായകനായ ഉദയനിധി സ്റ്റാലിനേക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് ഫഹദ് ഫാസിലിന് ലഭിക്കുന്നത്. ജൂണ്‍ 29ന് തിയേറ്ററിലെത്തിയ മാരി സെല്‍വരാജ് ചിത്രം ജൂലൈ 27ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മാമന്നന്‍ ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തമിഴ് മാധ്യമങ്ങളില്‍ എത്തിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്ന് കോടി രൂപയാണ് ഫഹദിന് പ്രതിഫലമായി ലഭിച്ചത്. ടൈറ്റില്‍ കഥാപാത്രമായ വടിവേലുവിന് 4 […]
പുതിയ പിക്അപ് ട്രക്കുമായി മഹീന്ദ്ര
സ്‌കോര്‍പിയോ എന്നിനെ അടിസ്ഥാനപ്പെടുത്തി പുതിയ പിക്അപ് ട്രക്കുമായി മഹീന്ദ്ര എത്തുന്നു. ഓഗസ്റ്റ് 15 ന് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി ടീസര്‍ വിഡിയോ പുറത്തുവിട്ടു. ദക്ഷിണാഫിക്കയിലായിരിക്കും വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം. 2025 ല്‍ രാജ്യാന്തര വിപണിയില്‍ സ്‌കോര്‍പിയോയുടെ പിക്അപ് ട്രക് പുറത്തിറങ്ങും. സ്‌കോര്‍പിയോയെ അടിസ്ഥാനപ്പെടുത്തി ഗെറ്റ്എവേ എന്ന പേരില്‍ ഇന്ത്യയിലും പിക്അപ് എന്ന പേരില്‍ ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും വാഹനമുണ്ട്. ഗെറ്റ്എവേയുടെ പകരക്കാരനായാണോ പുതിയ വാഹനം എത്തുക എന്ന് വ്യക്തമല്ല. സിംഗിള്‍, ഡബിള്‍ ക്യാബിന്‍ ശൈലിയില്‍ പുതിയ വാഹനം എത്തും. […]
സ്വര്‍ണ്ണച്ചിറകുള്ള പക്ഷി
സ്വര്‍ണ്ണച്ചിറകുള്ള ഒരു പക്ഷി നിങ്ങളുടെ മട്ടുപ്പാവില്‍ പറന്നിറങ്ങി അളവറ്റ സമ്പത്ത് തരാമെന്ന് വാഗ്ദാനം ചെയ്താല്‍ നിങ്ങളെന്തു ചെയ്യും? തന്റെ മുന്നില്‍ വന്നിരുന്ന വിശന്നുവലഞ്ഞ ഒരു കൊച്ചു പക്ഷിയോട് പാവം തോന്നി കൈവശമിരുന്ന ധാന്യമണികള്‍ നല്‍കിയ പെണ്‍കുട്ടിയ്ക്ക് മനോഹരമായ സമ്മാനങ്ങളും സമ്പത്തും പ്രതിഫലമായി കിട്ടി. എന്നാല്‍ ഈ കഥകേട്ട് ആര്‍ത്തി മുഴുത്ത അയല്‍ക്കാരിയ്ക്ക് കിട്ടിയതോ? പെണ്‍കുട്ടിയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ വിലകൂടിയ സമ്മാനങ്ങളാണ് അയല്‍ക്കാരി മോഹിച്ചത്. ഒരു കാലത്ത് മധുരിച്ചിരുന്ന കടല്‍വെള്ളത്തിന് ഉപ്പുരസമായതെങ്ങനെ? സുധാമൂര്‍ത്തി രചിച്ച ഈ പുതിയ കഥാശേഖരം […]
നിര്‍ത്താതെയുള്ള തുമ്മലിനെ നിസാരമായി കാണരുത്!
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തില്‍ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികള്‍, തൊണ്ടയിലെ പേശികള്‍, തുടങ്ങിയ മനുഷ്യ ശരീരത്തിലെ വിവിധ പേശികളുടെ ചലനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശരീരശാസ്ത്രപരമായ പ്രക്രിയയാണ് തുമ്മല്‍. ജലദോഷം അനുഭവിക്കുമ്പോള്‍ മാത്രമല്ല ഒരാള്‍ തുമ്മുക, തുമ്മുന്നതിന് കാരണമാകുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. അലര്‍ജി മുതല്‍ സൂര്യപ്രകാശവുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന തുമ്മലുകള്‍ വരെയുണ്ട്. സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് തുമ്മലിനെ പ്രതിരോധിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ […]
ഹർജി പിന്‍വലിക്കുമെന്ന് ഐജി ലക്ഷ്മൺ
ഹര്‍ജിയിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിശദീകരിച്ച് ഐജി ലക്ഷ്മൺ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹര്‍ജി അടിയന്തരമായി പിൻവലിക്കാൻ നിര്‍ദ്ദേശം നൽകിയെന്നും ഐജി അറിയിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന അതി ഗുരുതര ആരോപണമായിരുന്നു ഐജി ലക്ഷ്ണൺ ഉന്നയിച്ചത്.
ഓങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകുന്നുവെന്ന് മ്യാൻമർ ഭരണകൂടം
ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാർക്ക് പൊതുമാപ്പു നൽകുന്നതിന്റെ ഭാഗമായി മ്യാൻമറിൽ പട്ടാളം പുറത്താക്കിയ മുൻഭരണാധികാരി ഓങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകുന്നുവെന്ന് മ്യാൻമർ ഭരണകൂടം.രണ്ടു വർഷമായി തടവിൽ തുടരുന്ന സൂ ചിയെ ഉടൻ മോചിപ്പിച്ചേക്കുമെന്നാണ് വിവരം. സൂ ചിയുടെ കൂട്ടാളിയും സൂ ചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു.
മധ്യാഹ്ന വാര്‍ത്തകള്‍
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസീന്‍ ഉള്‍പ്പെടെ ഏഴു പേര്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവച്ചു. ജില്ല നേതൃത്യത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഇന്നു ചേരുന്ന ജില്ല എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവില്‍നിന്ന് തരം താഴ്ത്തിയിരുന്നു. വീണ്ടും കസ്റ്റഡി മരണം. മലപ്പുറം താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. ലഹരിക്കടത്തിന് പിടിയിലായ തിരുരങ്ങാടി സ്വദേശി സാമി ജിഫ്രിയാണ് മരിച്ചത്. […]
