Posted inവിനോദം

ആയിരം നര്‍ത്തകര്‍ക്കൊപ്പം ഷാരൂഖ്, ‘ജവാന്‍’ ചിത്രത്തിലെ ഗാനമെത്തി

ഷാരൂഖ്-അറ്റ്ലീ ഒന്നിക്കുന്ന ‘ജവാന്‍’ ചിത്രത്തിലെ ഗാനം പുറത്തെത്തി. ആയിരം നര്‍ത്തകര്‍ അണിനിരക്കുന്ന ‘സിന്ദാ ബന്ദാ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കി ആലപിച്ച ഗാനത്തില്‍ ഡപ്പാം കൂത്ത് സ്റ്റൈലില്‍ തകര്‍ത്താടുന്ന ഷാരൂഖിനെ കാണാം. ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നു. ‘ചെന്നൈ എക്സ്പ്രസ്’ എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖിനൊപ്പം പ്രിയാമണി നൃത്തം ചെയ്യുന്ന ഗാനം കൂടിയാണിത്. മൊട്ടയടിച്ചത് അടക്കം മൂന്നോളം വ്യത്യസ്ത ലുക്കുകളിലാണ് ഷാരൂഖ് ഖാന്‍ ട്രെയ്ലറില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ നായികയായ നയന്‍താരയുടെ മാസ് എന്‍ട്രിയും […]

Posted inവിനോദം

‘കിംഗ് ഓഫ് കൊത്ത’ റിലീസ് ഓഗസ്റ്റ് 24ന്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24ന് ഓണം റിലീസ് ആയി ചിത്രം തിയേറ്ററില്‍ എത്തും. പാന്‍ ഇന്ത്യന്‍ ലെവലില്‍ ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ കേരളത്തില്‍ റിലീസാകും. അഭിലാഷ് ജോഷി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ടീസറും ‘കലാപകാര’ ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി തുടരുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും […]

Posted inഓട്ടോമോട്ടീവ്

ഡുക്കാട്ടി മോണ്‍സ്റ്റര്‍ 30 ആനിവേഴ്‌സറി എഡിഷന്‍

30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഡുക്കാട്ടി മോണ്‍സ്റ്റര്‍ 30 ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കി. ഈ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ 500 യൂണിറ്റുകള്‍ മാത്രമേ ഡുക്കാട്ടി നിര്‍മ്മിക്കുകയുള്ളു എന്നാണ് ലഭിക്കുന്ന വിവരം. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ എസ്പിയില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് ഈ ബൈക്ക് വരുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോണ്‍സ്റ്ററിന് 188 കിലോഗ്രാം ഭാരമുള്ളപ്പോള്‍ പുതിയ പതിപ്പിന് 184 കിലോഗ്രാം മാത്രമാണ് ഉണ്ടാവുക. ഗോള്‍ഡ് ഫിനിഷുള്ള ഫോര്‍ജ്ഡ് അലുമിനിയം വീല്‍സ്, ഓഹ്ലിന്‍സ് സസ്‌പെന്‍ഷന്‍, ടെര്‍മിഗ്‌നോണി സൈലന്‍സര്‍, കാര്‍ബണ്‍ ഫൈബര്‍ മഡ്ഗാര്‍ഡുകള്‍, പ്രത്യേകം […]

Posted inപുസ്തകങ്ങൾ

സര്‍പ്പത്തിന്റെ പ്രതികാരം

അര്‍ജുനന് എത്ര പേരുകളുണ്ട്? യമദേവന് ശാപം കിട്ടാന്‍ കാരണമെന്തായിരുന്നു? ഒരു കൊച്ചു കീരി യുധിഷ്ഠിരനെ പഠിപ്പിച്ച പാഠമെന്തായിരുന്നു? ദൈവങ്ങളെപ്പോലും പക്ഷം പിടിയ്ക്കാന്‍ പ്രേരിപ്പിച്ച് കുരുക്ഷേത്രയുദ്ധം ഒരുപക്ഷേ എല്ലാവര്‍ക്കും സുപരിചിതമായിരിയ്ക്കാം. പക്ഷേ മഹാഭാരതത്തിന് വിവിധങ്ങളായ നിറച്ചാര്‍ത്തുകള്‍ നല്‍കിയ, യുദ്ധത്തിന് മുന്‍പും പിന്‍പും യുദ്ധകാലത്തും ഉണ്ടായ എണ്ണമറ്റ കഥകളുണ്ട്. ആദരണീയ എഴുത്തുകാരിയായ സുധാമൂര്‍ത്തി ഇന്ത്യയുടെ മഹത്തായ ഈ ഇതിഹാസകാവ്യത്തെ പുനരാഖ്യാനം ചെയ്യുന്നു; പരക്കെ അറിയപ്പെടാത്തതും അസാധാരണവുമായ ഈ കഥകളിലൂടെ, ഓരോ കഥകളും നിങ്ങളില്‍ അത്ഭുതവും വിസ്മയാഹാരങ്ങളും നിറയ്ക്കും എന്നതുറപ്പ്. ‘സര്‍പ്പത്തിന്റെ […]

Posted inആരോഗ്യം

സ്ട്രോബെറി കഴിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാം!

ദിവസവും രണ്ട് നേരം സ്ട്രോബെറി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. സാന്‍ ഡീഗോ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. സ്ട്രോബെറി ഓര്‍മ്മശക്തി കൂട്ടുന്നതിന് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ധാരാളം ബയോആക്ടീവ് സംയുക്തങ്ങളുടെ ഉറവിടമായ സ്ട്രോബെറിയില്‍ ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍, ഫൈറ്റോസ്റ്റൈറോളുകള്‍, പോളിഫൈനോള്‍സ് തുടങ്ങി ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സ്ട്രോബെറി നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫൈബര്‍ […]

Posted inലേറ്റസ്റ്റ്

മരവേരുകള്‍ക്കിടയിലെ ചായക്കട

പഞ്ചാബിലെ അമൃത്സറില്‍ വലിയൊരു ആല്‍മരത്തിനുള്ളില്‍ ഒരു ചായക്കട. ഒരു വയോധികനാണ് ചായക്കട നടത്തുന്നത്. ഒരു വ്ളോഗര്‍ തയ്യാറാക്കിയ വീഡിയോ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ അതു വൈറലായി. കരുത്തുറ്റ വേരുകളും തടികളും നിറഞ്ഞ് ചുമരുപോലെ വളര്‍ന്ന ആല്‍മരം. 45 വര്‍ഷമായത്രേ എണ്‍പതുകാരനായ വയോധികന്‍ ഇവിടെ ചായക്കച്ചവടം നടത്തുന്നു. മഴ പെയ്താല്‍ തുള്ളി വെള്ളംപോലും അകത്തു വീഴാത്തത്രയും ഇടതൂര്‍ന്നാണു ചില്ലകളും ഇലകളും. മേല്‍ക്കൂരയായി ടാര്‍പൊളിന്‍ ഷീറ്റു മേഞ്ഞിട്ടുമുണ്ട്. ഇനി അമൃത്സറില്‍ പോകുമ്പോള്‍ സുവര്‍ണ ക്ഷേത്രം […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയതു വിവാദത്തില്‍. ഹ്രസ്വ ചര്‍ച്ച ആവശ്യപ്പെട്ട ബിജെപി എംപിമാര്‍ക്കൊപ്പം നാലു സിപിഎം എംപിമാര്‍ അടക്കമുള്ളവര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, ആര്‍ജെഡി പാര്‍ട്ടികളിലെ എംപിമാരും പട്ടികയിലുണ്ട്. ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷ ഐക്യവേദിയായ ‘ഇന്ത്യ’ തീരുമാനിച്ചിരുന്നത്. ഇതിനു വിരുദ്ധമായി ബിജെപി നിലപാടിനു സമാനമായി പ്രതിപക്ഷ എംപിമാരും നോട്ടീസ് നല്‍കിയെന്നാണ് ബിജെപി വാദിക്കുന്നത്. സിപിഎമ്മില്‍നിന്ന് ജോണ്‍ ബ്രിട്ടാസ്, എളമരം കരീം, വി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്‍റെ കയ്യിലാണെന്ന് വിഡി സതീശൻ

ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ്  ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണം. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ഓണക്കാലത്തെ ചെലവിനായി നാളെ 2000 കോടി സര്‍ക്കാര്‍ കടമെടുക്കും.ഓണത്തിന് ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എല്ലാം വിതരണം ചെയ്യണം. തല്‍ക്കാലം ഓണച്ചെലവ് നിവര്‍ത്തിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുകയാണ് ധനവകുപ്പെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. മിസോറാമിലും ആൻഡമാനിലും ഗവർണറായിരുന്നു.