ദുല്‍ഖര്‍ സല്മാന് ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24ന് ഓണം റിലീസ് ആയി ചിത്രം തിയേറ്ററില്‍ എത്തും. പാന്‍ ഇന്ത്യന്‍ ലെവലില്‍ ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം 400ല്‍ അധികം സ്ക്രീനുകളില്‍ കേരളത്തില്‍ റിലീസാകും. അഭിലാഷ് ജോഷി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ടീസറും ‘കലാപകാര’ ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി തുടരുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന് എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
‘കിംഗ് ഓഫ് കൊത്ത’ റിലീസ് ഓഗസ്റ്റ് 24ന്
