30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഡുക്കാട്ടി മോണ്‍സ്റ്റര്‍ 30 ആനിവേഴ്സറി എഡിഷന് പുറത്തിറക്കി. ഈ ലിമിറ്റഡ് എഡിഷന് മോട്ടോര്‍സൈക്കിളിന്റെ 500 യൂണിറ്റുകള്‍ മാത്രമേ ഡുക്കാട്ടി നിര്‍മ്മിക്കുകയുള്ളു എന്നാണ് ലഭിക്കുന്ന വിവരം. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ എസ്പിയില് നിന്നും ചെറിയ മാറ്റങ്ങളോടെയാണ് ഈ ബൈക്ക് വരുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോണ്‍സ്റ്ററിന് 188 കിലോഗ്രാം ഭാരമുള്ളപ്പോള്‍ പുതിയ പതിപ്പിന് 184 കിലോഗ്രാം മാത്രമാണ് ഉണ്ടാവുക. ഗോള്‍ഡ് ഫിനിഷുള്ള ഫോര്‍ജ്ഡ് അലുമിനിയം വീല്‍സ്, ഓഹ്ലിന്‍സ് സസ്പെന്ഷന്, ടെര്‍മിഗ്നോണി സൈലന്‍സര്‍, കാര്‍ബണ്‍ ഫൈബര്‍ മഡ്ഗാര്ഡുകള്, പ്രത്യേകം എംബ്രോയ്ഡറി ചെയ്ത സീറ്റ് എന്നിവയെല്ലാം വാര്‍ഷിക പതിപ്പിലുണ്ട്. 937 സിസി, ടെസ്റ്റാസ്ട്രെറ്റ 11-ഡിഗ്രി, വി ട്വിന്‍ എഞ്ചിനാണ് ഈ ബൈക്കിലുള്ളത്. എഞ്ചിന് 9,250 ആര്‍പിഎമ്മില്‍ 109 പിഎച്ച്പി പവറും 6,500 ആര്‍പിഎമ്മില്‍ 93 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയാല്‍ ഡുക്കാട്ടി മോണ്‍സ്റ്റര്‍ ആനിവേഴ്സറി എഡിഷന് വില മോണ്‍സ്റ്റര്‍ എസ്പിയേക്കാള്‍ കൂടുതലായിരിക്കും. മോണ്‍സ്റ്റര്‍ എസ്പിയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില 15.95 ലക്ഷം രൂപയാണ്.
ഡുക്കാട്ടി മോണ്‍സ്റ്റര്‍ 30 ആനിവേഴ്സറി എഡിഷന്
