Posted inആരോഗ്യം

ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദ കേസുകള്‍ കൂടുന്നു

കഴുത്തിനെയും തലയെയും ബാധിക്കുന്ന ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദ കേസുകളുടെ എണ്ണത്തില്‍ 2040 ഓടു കൂടി 50-60 ശതമാനം വര്‍ധനയുണ്ടാകാമെന്ന് ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. അറുപതുകളിലും എഴുപതുകളിലുമുള്ളവരാണ് ഇതിന്റെ ഇരകളില്‍ പലതും. എന്നാല്‍ 20-50 പ്രായവിഭാഗങ്ങളില്‍ 24.2 മുതല്‍ 33.5 ശതമാനം വരെ വര്‍ധന ഈ അര്‍ബുദത്തിന്റെ കാര്യത്തില്‍ ഉണ്ടാകാം. മാറുന്ന ജീവിതശൈലി, പുകവലി, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഎന്‍ ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് എംവിഗോവിന്ദന്‍

മിത്തുകൾ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുതെന്നും,എഎന്‍ഷംസീറിനോടുള്ള പിന്തുണ ആവര്‍ത്തിച്ചു കൊണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ഷംസീർ രാജിവയ്ക്കുക , മാപ്പു പറയുക എന്ന ക്യാമ്പയിൻ നടക്കുന്നുണ്ട് .അതിനോട് സിപിഎമ്മിന് യോജിപ്പില്ല. ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് നിലപാട്.ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കർ, സ്ഥാനത്തു തുടരരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടെന്നു ബിജെപി കേന്ദ്ര നേതൃത്വം. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല. വിഷയം സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലും വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണു തീരുമാനം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ നിയമിച്ചതു ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണ്. എന്നാല്‍ നിയമനത്തില്‍ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാർലമെന്റ് ഇന്നും തടസപ്പെട്ടു

മണിപ്പൂർ അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം മൂലം പാർലമെൻറ് ഇന്നും തടസപ്പെട്ടു. ഇരുസഭകളും രണ്ടു മണി വരെ നിർത്തി വെച്ചു. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പ്രശ്നം ചർച്ച ചെയ്യാൻ ഗവൺമെൻറ് ഒരുക്കമാണെന്ന് രാജ്യസഭാ നേതാവ് പീയൂഷ് ഗോയൽ. എന്നാൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആവർത്തിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും വള്ളംമറിഞ്ഞു

മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും വള്ളംമറിഞ്ഞു.ഇമ്മാനുവല്‍ എന്ന വള്ളത്തിലെ ഫ്രാങ്ക്ളിങ്, ജോയ് എന്നിവരാണ് തിരയില്‍പ്പെട്ടത്. ഇന്ന് രാവിലെ ആറേമുക്കാലോടെ മീന്‍പിടിക്കാന്‍ പോയ വള്ളമാണ് തിരയില്‍പ്പെട്ടത്. വള്ളത്തിലിടിച്ചാണ് ഇരുവര്‍ക്കും പരുക്കേറ്റത്. ഇവടെ ചിറയില്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടൊപ്പം മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി മന്ത്രിതല ഉപസമിതി ചർച്ച തുടങ്ങി. അദാനി ഗ്രൂപ്പുമായാണ് ചർച്ച നടത്തുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് ഇപി ജയരാജൻ

എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും അത് പൊലീസിന്റെ മനോവീര്യം തകർക്കാനേ ഉപകരിക്കൂവെന്നും ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്നും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു

ജയ്പൂരിൽ നിന്നും മുംബൈയിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്.എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫുട്ബോൾ പന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ പന്താണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന രീതിയിൽ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രണ്ടിലാണ് പൊലീസ് ജീപ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തത്. വാഹനം മാറ്റണമെന്നും അല്ലെങ്കിൽ ജീപ്പിൽ പന്ത് കൊള്ളുമെന്നും കുട്ടികൾ പറഞ്ഞു. എന്നാൽ പൊലീസ് കേട്ടില്ലെന്നും കുട്ടികൾ പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊലീസ് അനാസ്ഥയ്ക്കെതിരെ ഇന്ന് കോൺഗ്രസ്‌ മാർച്ച്

ആലുവയിലെ കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ മാർച്ചുകൾ നടക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌, ആലുവ പൊലീസ് സ്റ്റേഷൻ മാർച്ചും ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. കോൺഗ്രസ്‌ ഭരിക്കുന്ന നഗരസഭയുടെ വീഴ്ച ആരോപിച്ച് ഇന്ന് ഇടത് മുന്നണിയും പ്രതിഷേധവുമായി രംഗത്തെത്തും. നഗരസഭയിലേക്കാണ് എൽ ഡി എഫ് മാർച്ച് നടത്തുക. കുട്ടിയുടെ കൊലപാതകത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് ബി ജെ പിയും ഇന്ന് എസ് പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 31

മൂന്നു മാസമായി കലാപം തുടരുന്ന മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ എംപിമാര്‍. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ എംപിമാര്‍ വിഷയം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കും. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണം. 140 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റു. അയ്യായിരത്തിലേറെ വീടുകള്‍ കത്തിച്ചു. അറുപതിനായിരത്തിലേറെ പേര്‍ കുടിയൊഴിക്കപ്പെട്ടു. അവര്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനില്‍ പാര്‍ട്ടി സമ്മേളനത്തിനിടെ സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റു. ബജൗറിയിലെ […]