മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും വള്ളംമറിഞ്ഞു.ഇമ്മാനുവല്‍ എന്ന വള്ളത്തിലെ ഫ്രാങ്ക്ളിങ്, ജോയ് എന്നിവരാണ് തിരയില്‍പ്പെട്ടത്. ഇന്ന് രാവിലെ ആറേമുക്കാലോടെ മീന്‍പിടിക്കാന്‍ പോയ വള്ളമാണ് തിരയില്‍പ്പെട്ടത്. വള്ളത്തിലിടിച്ചാണ് ഇരുവര്‍ക്കും പരുക്കേറ്റത്. ഇവടെ ചിറയില്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടൊപ്പം മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി മന്ത്രിതല ഉപസമിതി ചർച്ച തുടങ്ങി. അദാനി ഗ്രൂപ്പുമായാണ് ചർച്ച നടത്തുന്നത്.
മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും വള്ളംമറിഞ്ഞു
