മണിപ്പൂർ അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം മൂലം പാർലമെൻറ് ഇന്നും തടസപ്പെട്ടു. ഇരുസഭകളും രണ്ടു മണി വരെ നിർത്തി വെച്ചു. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പ്രശ്നം ചർച്ച ചെയ്യാൻ ഗവൺമെൻറ് ഒരുക്കമാണെന്ന് രാജ്യസഭാ നേതാവ് പീയൂഷ് ഗോയൽ. എന്നാൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആവർത്തിച്ചു.
പാർലമെന്റ് ഇന്നും തടസപ്പെട്ടു
