Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേസ് അസമിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് ഇരയായ സ്ത്രീകള്‍

സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിലെ ഇരയായ സ്ത്രീകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസ് അസമിലേക്ക് മാറ്റുന്നതിനോടു യോജിപ്പില്ലെന്നും ഇരകള്‍ അറിയിച്ചു. അതോടെപ്പം കേസ് അസമിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 31

◾മണിപ്പൂര്‍ വിഷയം പാര്‍ലമെന്റ് നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ചര്‍ച്ചയാവാമെന്ന് ഭരണപക്ഷം. ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കവും ബഹളവുംമൂലം പാര്‍ലമെന്റ് നടപടികള്‍ ഉച്ചവരെ സ്തംഭിച്ചു. ◾ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടെന്നു ബിജെപി കേന്ദ്ര നേതൃത്വം. 2024 ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല. വിഷയം സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലും വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണു തീരുമാനം. ◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം

അമ്മയ്ക്കും സഹോദരനും ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ് എന്ന അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം.പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ രാവിലെ സ്കൂളിൽ കൊണ്ടുവിടാൻ പോകും വഴിയായിരുന്നു അപകടം. സ്കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുന്നിൽ നിൽക്കുകയായിരുന്നു കൗശികിന്റെ നെഞ്ചിൽ ഹാൻഡിൽ അമർന്നതാകാം മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചു

വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരം ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.

Posted inബിസിനസ്സ്

ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 70 ശതമാനം വര്‍ദ്ധിക്കും

ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2030 ഓടെ 70 ശതമാനം വര്‍ദ്ധിക്കുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് റിപ്പോര്‍ട്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ 2,450 ഡോളറില്‍ നിന്ന് 2030 സാമ്പത്തിക വര്‍ഷത്തോടെ 4,000 യുഎസ് ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമായും വളര്‍ച്ചയുടെ ഗതി നിയന്ത്രിക്കുക വിദേശ വ്യാപരമായിരിക്കും. ഇത് ഏകദേശം ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ 1.2 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2030 ഓടെ 2.1 ട്രില്യണ്‍ ഡോളറായി ഇത് ഉയരും. കൂടാതെ, ഗാര്‍ഹിക ഉപഭോഗവും പ്രധാന പങ്ക് […]

Posted inടെക്നോളജി

ഹെല്‍ത്ത് മോണിട്ടറിങിനായി സ്മാര്‍ട്ട് മോതിരവും!

സ്മാര്‍ട് വാച്ചുകള്‍ക്ക് പിന്നാലെ ഹെല്‍ത്ത് മോണിട്ടറിങിനായി സ്മാര്‍ട്ട് മോതിരവും. ഈ ഉപകരണങ്ങള്‍ക്ക് ഉപഭോക്താവിന്റെ ആരോഗ്യം സംബന്ധിച്ച പല വിവരങ്ങളും സൂക്ഷ്മമായി ശേഖരിക്കാന്‍ സാധിക്കും. ചില സ്മാര്‍ട്ട് റിങ് മോഡലുകളില്‍ എന്‍എഫ്സി പോലുള്ള നൂതന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്നു ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച മോതിരം വില്‍ക്കുന്നത് അള്‍ട്രാഹ്യൂമന്‍ എന്ന കമ്പനിയാണ്. ഈ മോതിരത്തിന് ഏകദേശം 21,000 രൂപ വില വരും. വില കുറഞ്ഞ മോതിരങ്ങളും വിപണിയില്‍ ലഭ്യമാണ്. മാവിസ് ലേവ് ആണ് മറ്റൊരു കമ്പനി. ഏകദേശം […]

Posted inവിനോദം

‘പാപ്പച്ചന്‍ ഒളിവിലാണ് ‘ ചിത്രത്തിലെ ഗാനം ‘പാപ്പച്ച…പാപ്പച്ച’

സൈജു കുറുപ്പ്- സ്രിന്ദ- ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം ‘പാപ്പച്ചന്‍ ഒളിവിലാണ് ‘ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സിന്റോ സണ്ണി എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്ന് റിച്ചുകുട്ടന്‍, ലക്ഷ്യ കിരണ്‍, ആദ്യ നായര്‍, മുക്തിത മുരുകേഷ്, സാഗരിക, സൈജു കുറുപ്പ് എന്നിവര്‍ ആലപിച്ച ‘പാപ്പച്ച…പാപ്പച്ച’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആഗസ്റ്റ് നാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്നത്. ഒരു […]

Posted inവിനോദം

‘ചാവേര്‍’ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തില്‍ ചാക്കോച്ചന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്നു. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. ചാവേറിലെ മറ്റ് കൂടുതല്‍ കഥാപാത്രങ്ങളും എത്തുന്ന ഈ മോഷന്‍ പോസ്റ്ററില്‍ പിരിമുറുക്കത്തിന്റെറെ വേരുകള്‍ വരിഞ്ഞു മുറുക്കുന്ന ഒരു തീമാണ് പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. മനോജ് കെ യു, അനുരൂപ്, സജിന്‍, […]

Posted inഓട്ടോമോട്ടീവ്

2.5 ദശലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച് റെനോ നിസാന്‍ സഖ്യം

ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ചെന്ന നാഴികകല്ല് പിന്നിട്ട് റെനോ നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റില്‍ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകളാണ് നിര്‍മ്മിച്ചത്. ഇത് ഓരോ മൂന്ന് മിനിറ്റിലും ഒരു കാറിന് തുല്യമാണ്. പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം മൊത്തത്തില്‍, റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകള്‍ പ്ലാന്റ് നിര്‍മ്മിച്ചു. ഇന്ത്യന്‍ വിപണിയിലേക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല ചെന്നൈയിലെ ഒറഗഡത്തെ നിര്‍മ്മാണ കേന്ദ്രത്തില്‍ ചെയ്യുന്നത്. ചെന്നൈയിലെ കാമരാജര്‍ തുറമുഖം വഴി ഇവിടെ നിര്‍മ്മിച്ച 1.15 ലക്ഷം വാഹനങ്ങള്‍ […]

Posted inപുസ്തകങ്ങൾ

അമ്മമ്മ

പെരുകുന്ന സങ്കടങ്ങളുടെ വെയില്‍പ്പാത ഏകയായി, നഗ്‌നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്തകം. പേരക്കുട്ടികള്‍ക്കൊപ്പം ആകുലതകളെയും വാത്സല്യപൂര്‍വം മാറോടുചേര്‍ക്കുന്ന അമ്മമ്മയുടെ കഥ. ഈ ‘പൊറുതികെട്ട ജന്മ’ത്തിന്റെ കണ്ണീര്, തിളങ്ങുന്ന ഒരു സൂചിയായി തുളച്ചുകയറി നമ്മുടെ മിഴികളില്‍ ഈറന്‍ പടര്‍ത്തും; സഹനത്തിന്റെ പെരുക്കപ്പട്ടിക നമ്മെ പഠിപ്പിക്കും. 25 ലക്ഷം കുട്ടികളെ പ്രചോദിപ്പിച്ച് ജീവിതാഖ്യാനം. ‘അമ്മമ്മ’. പി സുരേന്ദ്രന്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 95 രൂപ.