ആലുവയിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 5 മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളത്. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ആലുവയിലെ പെണ്‍കുട്ടിയുടെ സംസ്കാരത്തിൽ മന്ത്രിമാരാരും പങ്കെടുത്തില്ലെന്ന വിമർശനം വ്യാപകമാവുന്നതിനിടെയിലാണ് ചെന്നിത്തലയുടെ പ്രതികരണം.
രാത്രി വാര്‍ത്തകള്‍
പാക്കിസ്ഥാനില്‍ പാര്‍ട്ടി സമ്മേളനത്തിനിടെ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റു. ബജൗറിയിലെ ഖാറിലാണു സംഭവം. ജം ഇയ്യത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ പാര്‍ട്ടി സമ്മേളനത്തിനിടെയാണു സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരും. വിദേശ കപ്പലുകള്‍ അടുപ്പിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനും ബേപ്പൂര്‍ തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഐഎസ്പിഎസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ന്നു. പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നു […]
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഫോക്‌സ്‌കോണ്‍
ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി പ്രമുഖ തായ്വാനീസ് ഇലക്ട്രോണിക് ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഫോക്‌സ്‌കോണ്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 16,500 രൂപ നിക്ഷേപിക്കാനാണ് ഫോക്‌സ്‌കോണ്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ഗുണഭോക്താവ് കൂടിയാണ് ഫോക്‌സ്‌കോണ്‍. കൂടാതെ, ആപ്പിളിന് വേണ്ടി ഐഫോണുകള്‍ കരാറാടിസ്ഥാനത്തില്‍ ഫോക്‌സ്‌കോണ്‍ നിര്‍മ്മിച്ച് നല്‍കാറുണ്ട്. ഇലക്ട്രോണിക് ഘടക നിര്‍മ്മാണങ്ങള്‍ക്കായി സ്ഥാപിക്കുന്ന പുതിയ പ്ലാന്റ് തമിഴ്‌നാട്ടില്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. പുതിയ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി തമിഴ്‌നാട്ടില്‍ 1,650 കോടി രൂപയുടെ […]
രണ്‍വീര്‍ ചിത്രം ഇതുവരെ നേടിയത് 27.15 കോടി!
രണ്‍വീര്‍ സിംഗ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ക്ക് മികച്ച അഭിപ്രായം. ഇതുവരെ രണ്‍വീര്‍ ചിത്രം 27.15 കോടി നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സുഗമമായി 46 കോടി ഈ ആഴ്ച ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. കരണ്‍ ജോഹറാണ് ചിത്രത്തിന്റ സംവിധാനം. രണ്‍വീര്‍ സിംഗ് ചിത്രം ആദ്യ ദിനം 11.10 കോടി നേടിയപ്പോള്‍ കഴിഞ്ഞ ദിവസം നേടിയത് 16.05 കോടിയാണ് […]
‘കാസര്‍ഗോള്‍ഡ്’ ചിത്രം സെപ്റ്റംബര്‍ 15ന് റിലീസ്
ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘കാസര്‍ഗോള്‍ഡി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. സെപ്റ്റംബര്‍ 15ന് ചിത്രം തീയേറ്ററുകളില്‍ എത്തും. മൃദുല്‍ നായര്‍ ആണ് ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത്. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജൂലൈ രണ്ടാം വാരത്തില്‍ റിലീസ് ചെയ്ത ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖരി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് […]
എഫ്77 ബൈക്ക് സ്വന്തമാക്കി രണ്‍വിജയ് സിന്‍ഹ
അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്ക് സ്വന്തമാക്കി, വിഡിയോ ജോക്കി രണ്‍വിജയ് സിന്‍ഹ. ആകെ പുറത്തിറക്കുന്ന 77 അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷനില്‍ പതിനാറാമത്തെ സ്പോര്‍ട്സ് ബൈക്കാണ് രണ്‍വിജയ് സിന്‍ഹയുടേത്. ബുക്കിങ് തുടങ്ങി രണ്ടു മണിക്കൂറിനകം ഈ ലിമിറ്റഡ് എഡിഷന്‍ എഫ്77 വിറ്റു തീര്‍ന്നിരുന്നു. ടിവിഎസ് മോട്ടോഴ്സിന്റെ പിന്തുണയുള്ള വൈദ്യുത വാഹന സ്റ്റാര്‍ട്ട് അപ്പാണ് അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവ്. മലയാളി സിനിമാ താരം ദുല്‍ക്കര്‍ സല്‍മാനുമായും അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിന് ബന്ധമുണ്ട്. ഈ സ്റ്റാര്‍ട്ട് അപ്പിലെ ആദ്യ […]
മിസോയ്‌സാന്‍
ഉദയസൂര്യന്റെ നാട്ടില്‍നിന്നും വിരുന്നുവന്ന ഒരു തുള്ളി വെളിച്ചം മലയാളനാട്ടിലെ ഒരു പെണ്‍കുട്ടിയുടെ ബാല്യത്തെ പ്രകാശപൂര്‍ണമാക്കിയതിന്റെ കഥ. അവിസ്മരണീയമായ ഒരു വേനലൊഴിവുകാലത്തിന്റെ മധുരസ്മരണ. ഈ ജപ്പാന്‍കാരനും പെണ്‍കുട്ടിക്കുമിടയിലെ അപൂര്‍വസൗഹൃദത്തിന്റെ ചില്ലുജാലകം തുറക്കപ്പെടുന്നത്, ദേശത്തിനും കാലത്തിനും അതീതമായ ഒരു ഭൂഭാഗത്തിലേക്കാണ്. ‘മിസോയ്‌സാന്‍’. രണ്ടാം പതിപ്പ്. ഷീബ ഇ കെ. എച്ആന്‍ഡ്‌സി ബുക്‌സ്. വില 114 രൂപ.
നീണ്ടു നില്‍ക്കുന്ന ചുമയുടെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം!
ശ്വാസകോശ നാളിയില്‍ അണുക്കളോ അപകടകാരികളായ വസ്തുക്കളോ കുടുങ്ങുമ്പോള്‍ ശരീരത്തിന്റെ ആദ്യ സ്വാഭാവിക പ്രതികരണമാണ് ചുമ. കാര്യമായ പ്രശ്‌നങ്ങള്‍ മൂലമുള്ളതല്ല ചുമയെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അത് തനിയേ മാറുന്നതാണ്. എന്നാല്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന ചുമ കാര്യമായ എന്തോ പന്തികേട് ശ്വാസകോശത്തിനുണ്ടെന്നതിന്റെ അടയാളമാണ്. ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദം മൂലമാകാം. അര്‍ബുദം മൂലമുള്ള ചുമയ്‌ക്കൊപ്പം ഇനി പറയുന്ന ലക്ഷണങ്ങളെ കൂടി കരുതിയിരിക്കാം. കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം, ശ്വാസം മുട്ടല്‍, […]
പാലക്കാട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്തു
പാലക്കാട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്.പ്രതിഷേധ പ്രകടനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കൊലവിളി മുദ്രാവാക്യം. യൂത്ത് ലീഗിനും സ്പീക്കര്‍ എ എന്‍ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം നടത്തിയത്. നേരത്തെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അഞ്ച് പേരെ […]
പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്സാന
പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയ അഫ്സാന പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന പറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദിച്ചു എന്നും പിതാവിനെയടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു. പൊലീസ് തല്ലിയ പാടുകളും ഇവർ കാണിച്ചു.
