പഞ്ചാബിലെ അമൃത്സറില് വലിയൊരു ആല്‍മരത്തിനുള്ളില്‍ ഒരു ചായക്കട. ഒരു വയോധികനാണ് ചായക്കട നടത്തുന്നത്. ഒരു വ്ളോഗര്‍ തയ്യാറാക്കിയ വീഡിയോ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ അതു വൈറലായി. കരുത്തുറ്റ വേരുകളും തടികളും നിറഞ്ഞ് ചുമരുപോലെ വളര്‍ന്ന ആല്‍മരം. 45 വര്‍ഷമായത്രേ എണ്‍പതുകാരനായ വയോധികന് ഇവിടെ ചായക്കച്ചവടം നടത്തുന്നു. മഴ പെയ്താല്‍ തുള്ളി വെള്ളംപോലും അകത്തു വീഴാത്തത്രയും ഇടതൂര്ന്നാണു ചില്ലകളും ഇലകളും. മേല്‍ക്കൂരയായി ടാര്‍പൊളിന്‍ ഷീറ്റു മേഞ്ഞിട്ടുമുണ്ട്. ഇനി അമൃത്സറില് പോകുമ്പോള്‍ സുവര്‍ണ ക്ഷേത്രം മാത്രമല്ല, ഇദ്ദേഹത്തിന്റെ ‘ചായ വിളമ്പുന്ന ഈ അമ്പല’വും സന്ദര്‍ശിക്കുമെന്നു വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
മരവേരുകള്ക്കിടയിലെ ചായക്കട
