ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാർക്ക് പൊതുമാപ്പു നൽകുന്നതിന്റെ ഭാഗമായി മ്യാൻമറിൽ പട്ടാളം പുറത്താക്കിയ മുൻഭരണാധികാരി ഓങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകുന്നുവെന്ന് മ്യാൻമർ ഭരണകൂടം.രണ്ടു വർഷമായി തടവിൽ തുടരുന്ന സൂ ചിയെ ഉടൻ മോചിപ്പിച്ചേക്കുമെന്നാണ് വിവരം. സൂ ചിയുടെ കൂട്ടാളിയും സൂ ചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു.
ഓങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകുന്നുവെന്ന് മ്യാൻമർ ഭരണകൂടം
