റഹ്മാന് നായകനാവുന്ന ‘സമാറ’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു. ഓഗസ്റ്റ് 11 ആണ് പുതിയ റിലീസ് തീയതി. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പുതുമുഖ സംവിധായകന് ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഹിന്ദിയില്‍ ബജ്റംഗി ഭായ്ജാന്, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍ സര്‍വാര്‍, തമിഴ് നടന് ഭരത്, മൂത്തോന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവര്‍ക്കൊപ്പം പതിനെട്ടോളം പുതിയ താരങ്ങളും മുപ്പത്തിയഞ്ചോളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
റഹ്മാന് നായകനാവുന്ന ‘സമാറ’ ഓഗസ്റ്റ് 11 ന് റിലീസ്
