വിമാനത്തിലും കപ്പലിലും കടലിനടിയിലും മാത്രമല്ല, ബഹിരാകാശത്തും വിവാഹം നടത്തി വാര്‍ത്ത സൃഷ്ടിച്ചവര്‍ ലോകത്തുണ്ട്. മലമുകളില്‍ വിവാഹിതരായവരും ഉണ്ടാകും. വിവാഹത്തെ വെരൈറ്റിയാക്കാന് എന്തും ചെയ്യുന്ന കാലമാണ്. പര്‍വതത്തിനു മുകളിലെ വിവാഹ ചടങ്ങിനു പിറകേ, സ്കൈ ഡൈവിംഗ് നടത്തി പാറിപ്പറന്നു വാര്‍ത്ത സൃഷ്ടിച്ച ദമ്പതികളെ നമുക്കു കാണാം. പ്രിസില്ലയുടെയും ഫിലിപ്പോ ലെക്വെഴ്സിന്റെയും വിവാഹമാണ് ഇങ്ങനെ സാഹസിക ഡൈവിംഗ് നടത്തിയത്. അതിഥികള്‍ ഇരുവരേയും ഡൈവിംഗിനായി ആര്‍പ്പുവിളികളോടെ യാത്രയാക്കുന്നതും വീഡിയോയില്‍ കാണാം. വിവാഹ വേഷത്തില്‍തന്നെ കൈ ചേര്‍ത്ത് പിടിച്ചാണ് ഇരുവരും സ്കൈ ഡൈവിഗ് നടത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ച വീഡിയോക്ക് അനേകായിരം പേരാണ് പ്രതികരിച്ചത്. അപകടകരമായ സാഹസികത വിവാഹദിവസംതന്നെ വേണോയെന്നു ഗുണദോഷിച്ചവരും ധാരാളം.
പാറിപ്പറന്ന് കല്യാണം
