കെ.എസ്.ആർ.ടി.സിയിലെ 3,286 ഡ്രൈവർമാരെയും 2,803 കണ്ടക്ടർമാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരം മരവിപ്പിച്ചു. ഉത്തരവിനെതിരെ യൂണിയനുകൾ ഉയർത്തിയ ആക്ഷേപങ്ങൾ പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. അതേസമയം ഉത്തരവ് ഇറങ്ങിയ ശേഷം സ്ഥലംമാറ്റം അംഗീകരിച്ച് പുതിയ സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിച്ചവരുടെ കാര്യത്തിൽ തൽസ്ഥിതി തുടരും.
കെ.എസ്.ആര്.ടി.സിയിലെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു
