ലീഗ്സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളിന്റെ മികവില്‍ ഇന്റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു.മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു മെസി മയാമിക്കായി ആദ്യ ഗോളടിച്ചത്. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു.72-ാം മിനിറ്റില തന്റെ രണ്ടാം ഗോളും മയാമിയുടെ വിജയവും മെസി നേടി.
വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി
