അന്യസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ബാലിക തിരിച്ചറിഞ്ഞു. മലപ്പുറം ചേളാരിയില്‍ പീഡനത്തിനിരയായ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ബാലികയ്ക്ക് ശീതള പാനീയം കൊടുത്ത് പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ കൊണ്ടുപോയെന്നും ശേഷമായിരുന്നു പീഡനമെന്നും സ്റ്റേഷൻ ഓഫീസർ വിശദമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു
