ഇറ്റലിയുടെ തീരത്ത 2,000 വര്‍ഷം പഴക്കമുള്ള പുരാതന റോമന്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. റോമിന് വടക്കു-പടിഞ്ഞാറ് 80 കിലോമീറ്റര്‍ അകലെയുള്ള സിവിറ്റവേച്ചിയ തുറമുഖത്തിന് അരികിലാണ് പുരാതന ചരക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബിസി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ഉപയോഗച്ചിരുന്ന കപ്പലാണിത്. 20 മീറ്ററിലധികം നീളമുള്ള കപ്പല്‍ സമുദ്രനിരപ്പില്‍ നിന്ന് 160 മീറ്റര്‍ താഴെ മണലില്‍ പൂണ്ട നിലയിലാണ്. ആംഫോറകള്‍ എന്നറിയപ്പെടുന്ന രണ്ടു കൈകളുള്ള വലിയ റോമന്‍ മണ്‍പാത്രങ്ങള്‍ നൂറുകണക്കിനാണ് കപ്പലിനോടൊപ്പം കണ്ടെത്തിയത്. മണ്പാത്രങ്ങളില് ഭൂരിഭാഗവും തകര്‍ന്നു പോയിട്ടില്ല. കപ്പലില്‍ കണ്ടെത്തിയ ആംഫോറകളില് എന്തായിരുന്നെന്നു വ്യക്തമല്ല. ഓയിലോ വൈനോ അതുമല്ലെങ്കില്‍ ഫിഷ് സോസ് പോലുള്ള സാധനങ്ങളോ കൊണ്ടുപോകാനാണ് സാധാരണയായി ഇത്തരം ആംഫോറകള്‍ ഉപയോഗിച്ചിരുന്നത്. 2018 -ല്‍, 2,400 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു ഗ്രീക്ക് വ്യാപാര കപ്പല്‍ ബള്‍ഗേറിയന്‍ തീരത്ത് അടിഞ്ഞിരുന്നതായി കണ്ടെത്തിയിരുന്നു. ഈ കപ്പല്‍ ഛേദമാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ കപ്പല്‍ ഛേദം.
2000 വര്‍ഷം പഴയ കപ്പല്‍ഛേദം
