തലസ്ഥാന ജില്ലയിൽ ഹൈക്കോടതിയുടെ സ്ഥിരം ബഞ്ച് വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തിന്റെ പഴക്കമുണ്ട്. ഈ ആവശ്യം നിരന്തരം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള സമര പ്രക്ഷോഭങ്ങളും തലസ്ഥാന ജില്ല കണ്ടിട്ടുണ്ട്. എന്നാൽ ആവശ്യം ഇനിയും അകലെയാണ്. ഇപ്പോഴിതാ ഹൈക്കോടതിയുടെ ഒരു സ്ഥിരം ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചിരിക്കുകയാണ് തലസ്ഥാനത്തെ എം പി ശശി തരൂർ. എം പി എന്ന നിലയിൽ അഭിമാനമെന്ന് പറഞ്ഞുകൊണ്ട് ശശി തരൂർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
എംപി എന്ന നിലയിൽ അഭിമാനം : ശശി തരൂർ
