കോൺഗ്രസ് നേതാക്കൾക്ക് കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിക്കാതെ ലോക്‌സഭാ സ്പീക്കർ ഓം ബിർള. രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള രേഖകൾ സ്പീക്കർ നേരിട്ട് കൈപ്പറ്റിയില്ല. രേഖകൾ സെക്രട്ടറി ജനറലിന് കൈമാറാൻ നിർദ്ദേശിച്ചുവെന്ന് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി അറിയിച്ചു.
സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു
ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ഭാവി നിയമനങ്ങൾക്കും ഈ അയോഗ്യത ബാധകമാവും. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി. ഇയാളെ മുമ്പ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
എൻഎസ്എസിന്‍റെ പ്രതിഷേധം അവരുടെ തീരുമാനമെന്ന് തുഷാർ വെള്ളാപ്പള്ളി
എൻഎസ്എസിന്‍റെ തുടർപ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനമാണെന്നും ഈ കാര്യത്തിൽ എസ്എൻഡിപി യോഗം തീരുമാനമെടുത്തിട്ടില്ലെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. അതോടൊപ്പം എൻഎസ്എസിന് അവരുടെ പാരമ്പര്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ അഭിപ്രായപ്പെട്ടു.
നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര നടത്തുമെന്ന് കെ സുരേന്ദ്രൻ
കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്നും, വർഗീയത പ്രചരിപ്പിക്കുന്നതിൽ സ്പീക്കർ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.മിത്ത് വിവാദത്തിൽ സംസ്ഥാന നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര നടത്തുമെന്നും,ബോധപൂർവമായ വർഗീയ നീക്കമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 5,
◾ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന മുദ്രവാക്യവുമായി എല്‍ഡിഎഫ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടിയില്ല. മാര്‍ച്ചില്‍ പങ്കെടുത്ത ഇടതു സര്‍വീസ് സംഘടനാ നേതാക്കളായ ജീവനക്കാര്‍ തന്ന വിശദീകരണം തൃപ്തികരമാണെന്നും നടപടിയെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്ഭവനു റിപ്പോര്‍ട്ടു നല്‍കി. ബിജെപി നേതൃത്വത്തിന്റെ പരാതിയെത്തുടര്‍ന്നാണ് രാജ്ഭവന്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയത്. ◾പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങള്‍ മറിച്ചു വിറ്റെന്ന കേസില്‍ മൂന്നു വര്‍ഷം തടവിനും ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചതിനു […]
ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ്
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തി. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സമൻ പാർക്കിൽ നിന്ന് ഇമ്രാന്‍ ഖാനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ലഹോറിലേക്ക് കൊണ്ട് പോകുമെന്നാണ് സൂചന.
എസ്.ബി.ഐയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന. പലിശയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് എസ്.ബി.ഐക്ക് കരുത്തായത്. ഒന്നാം പാദത്തില്‍ അറ്റാദായത്തില്‍ 178.25 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോഴാണ് അറ്റാദായം വര്‍ധിച്ചത്. 16,884.3 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 16,695 കോടിയായിരുന്നു കമ്പനിയുടെ ലാഭം. 14,948.66 കോടിയുടെ അറ്റാദായം എസ്.ബി.ഐക്കുണ്ടാവുമെന്നായിരുന്നു ബ്ലുംബെര്‍ഗ് പ്രവചനം. പലിശയില്‍ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനത്തില്‍ 24.71 ശതമാനം […]
ലോഗിന്‍ ചെയ്യാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ആകും
രണ്ടു വര്‍ഷമായി ലോഗിന്‍ ചെയ്യാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ 1 മുതല്‍ ഡിലീറ്റ് ചെയ്തു തുടങ്ങുമെന്ന് അറിയിപ്പുമായി ഗൂഗിള്‍. ജിമെയില്‍, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങളെല്ലാം അപ്രത്യക്ഷമാകും. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ഗൂഗിള്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് അവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം. രണ്ടു വര്‍ഷത്തിനിടെ ലോഗിന്‍ ചെയ്യാത്തതോ ആക്ടീവ് ആകാത്തതോ ആയ അക്കൗണ്ടുകളെയാണ് തീരുമാനം ബാധിക്കുക. ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകളുടെ റിക്കവറി ഇമെയിലുകളിലേക്ക് […]
‘നാഗവല്ലി’യായി കങ്കണയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയി എത്തിയ തമിഴ് ചിത്രം ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ചന്ദ്രമുഖി 2’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സ് ആണ് നായകനായി എത്തുന്നത്. ‘നാഗവല്ലി’യായി എത്തുന്നത് കങ്കണ റണൗട്ട് ആണ്. ചന്ദ്രമുഖി 2 ചിത്രത്തിലെ കങ്കണ റണൌട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. സാരിയില്‍ വലിയ ആഭരണങ്ങളുമായി ഒരു രാജകുമാരി ലുക്കിലാണ് കങ്കണ ഫസ്റ്റ്‌ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ഗണേശ ചതുര്‍ത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും. […]
‘റാണി ചിത്തിര മാര്‍ത്താണ്ഡ’യിലെ പ്രണയഗാനം
റൊമാന്റിക് കോമഡി ജോണറില്‍ റിലീസിനൊരുങ്ങുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യിലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ നായകനായെത്തുന്ന ജോസ്‌കുട്ടി ജേക്കബിന്റേയും നായികയായെത്തുന്ന കീര്‍ത്തനയുടേയും പ്രണയപൂര്‍വ്വമുള്ള നിമിഷങ്ങളാണ് ‘ആരും കാണാ കായല്‍ കുയിലേ…’ എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ കാണിച്ചിരിക്കുന്നത്. പിങ്കു പീറ്റര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായക് ശശികുമാര്‍ രചന നിര്‍വ്വഹിച്ച് മനോജ് ജോര്‍ജ് സംഗീതം നല്‍കി ഹരിശങ്കര്‍ ആലപിച്ചിരിക്കുന്നതാണ് ഈ ഗാനം. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ളതാണ് സിനിമയുടെ പ്രമേയം. ഈ പ്രദേശത്ത് വസിക്കുന്ന ഒരു […]
