ഫഹദ് ഫാസിലിനും നസ്രിയയ്ക്കും പിന്നാലെ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന് 740 ഐ ഗാരിജിലെത്തിച്ച് മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. ഡ്യുവല്‍ ടോണ്‍ ഫിനിഷിലുള്ള പുതിയ സെഡാന് കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നിവിന്‍ ഗാരിജിലെത്തിച്ചത്. ഫഹദ് നസ്രിയ ദമ്പതിമാരെ കൂടാതെ ഈ വര്‍ഷമാദ്യം ആസിഫ് അലി 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട്ട് എഡിഷന് സ്വന്തമാക്കിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48വി ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്സ്. വേഗം നൂറുകടക്കാന്‍ വെറും 5.4 സെക്കന്‍ഡ് മാത്രം മതി. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.
സെഡാന് 740 ഐ സ്വന്തമാക്കി നിവിന്‍ പോളി
