മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ എൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്ന് വി മുരളീധരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്നും വി മുരളീധരൻ പരിഹസിച്ചു.അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം വി ഗോവിന്ദൻ തയാറാകണമെന്നും , ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും , ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.
എം വി ഗോവിന്ദന് ഓർമ്മക്കുറവെന്ന് വി മുരളീധരൻ
