കണ്ണൂർ മേലെ ചൊവ്വയിലെ ലോക്നാഥ് സഹകരണ നെയ്ത്തു സംഘമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഈ വർഷത്തെ ഓണക്കോടി ഒരാഴ്ച കൊണ്ട് നെയ്തത്.വാരം സ്വദേശി കെ. ബിന്ദുവാണ് തുണി നെയ്തെടുത്തത്.ഇളംപച്ച, വെള്ള, റോസ്, ചന്ദനനിറം എന്നിവ ഒത്തുചേർന്നതാണ് കുർത്ത. പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറായ അഞ്ജുവാണ് കുർത്ത തുന്നുന്നതിനുള്ള തുണിയുടെ നിറവും പാറ്റേണും രൂപകൽപന ചെയ്തത്.
പ്രധാനമന്ത്രിക്ക് ഓണക്കോടി
