വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ വരുന്ന ക്യാന്‍സര്‍ കേസുകളില്‍ എട്ട് ശതമാനവും അമിതവണ്ണത്തിന്റെ അനുബന്ധപ്രശ്നങ്ങളിലൂടെ ഉണ്ടാകുന്നതാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. പുകയില പോലും ഇത് കഴിഞ്ഞേ വരൂ എന്നും ഇവര്‍ പറയുന്നു. ഭൂരിഭാഗം പഠനങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അമിതവണ്ണം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു എന്ന് തന്നെയാണ് നിരീക്ഷിക്കുന്നത്. ശരീരത്തില്‍ കൊഴുപ്പടിയുന്നത് പല വിധത്തിലും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് രൂപപ്പെടാനും, വളരാനും എല്ലാം അനുകൂലാന്തരീക്ഷം ഒരുക്കുന്നതോടെയാണ് അമിതവണ്ണമുള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുന്നത്. അമിതവണ്ണം നമ്മുടെ ശരീരത്തിന്റെ എല്ലാവിധത്തിലുള്ള ദൈനംദിന പരിപാടികളെയും സ്വാധീനിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ക്രമേണ നമുക്ക് ഭീഷണിയായി വരാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതുണ്ടാക്കുന്നത്. ഇതിലൂടെ മാത്രം വരാവുന്ന ക്യാന്‍സറുകളുണ്ട്. സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാശയ സംബന്ധമായ ക്യാന്‍സറുകള്‍ക്കും, സ്തനാര്‍ബുദത്തിനുമെല്ലാം ഇത് കാരണമാകാം. ഇന്‍സുലിന്‍ ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങളും അമിതവണ്ണമുള്ളവരില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. പലവിധത്തിലുള്ള ക്യാന്‍സറുകള്‍ക്കും അമിതവണ്ണമുള്ളവരില്‍ താരതമ്യേന സാധ്യത കൂടുതലുണ്ട്. സ്തനാര്‍ബുദം, മലാശയ അര്‍ബുദം, പാന്‍ക്രിയാസ് അര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, വൃക്കയെ ബാധിക്കുന്ന അര്‍ബുദം, കരളിനെ ബാധിക്കുന്ന അര്‍ബുദം എന്നിവയെല്ലാം ഇതില്‍ ചിലതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ ക്യാന്‍സര്‍ പോയ ശേഷം വീണ്ടും തിരികെ വരാനുള്ള സാധ്യതകളും അമിതവണ്ണമുള്ളവരില്‍ കൂടുതലുണ്ട്. കഴിയുന്നതും പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള വണ്ണം തന്നെ സൂക്ഷിക്കാന്‍ ഏവരും ശ്രദ്ധിക്കണം.
അമിതവണ്ണമുള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതല്‍!
