അമിത് ഷാ എന്താണ് പറഞ്ഞതെന്ന് സ്റ്റാലിനു മനസിലായിട്ടില്ലെന്നും സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഹിന്ദി ഭാഷ എതിർപ്പില്ലാതെ എല്ലാവരും സ്വീകരിക്കണമെന്നും,ഹിന്ദി ഒരു പ്രദേശിക ഭാഷയുമായും പോരിനില്ലെന്നും എല്ലാ ഭാഷകളും ശക്തിപ്പെടുമ്പാൾ രാജ്യവും ശക്തിപ്പെടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതേസമയം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തരുതെന്നും ,അങ്ങനെയൊരു നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വിവേക ശൂന്യമായ നീക്കമാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.
സ്റ്റാലിനെ പരിഹസിച്ച് അണ്ണാമലൈ
