Posted inവിനോദം

ജി വി പ്രകാശ് കുമാര്‍ ചിത്രം ‘കിംഗ്സ്റ്റണ്‍’ ഒടിടിയില്‍

ജി വി പ്രകാശ് കുമാറിന്റേതായി വന്ന ചിത്രമാണ് ‘കിംഗ്സ്റ്റണ്‍’. കമല്‍ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചത്. തിയറ്ററില്‍ തകര്‍ന്നടിഞ്ഞ ആ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഏപ്രില്‍ 13ന് സീഫൈവിലൂടെയാണ് ഒടിടിയില്‍ എത്തുക. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതന്‍, നിതിന്‍ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോന്‍ അബ്ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരന്‍, രാജേഷ് ബാലചന്ദ്രന്‍, റാം നിഷാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു, ഗോകുല്‍ ബിനോയ്‌യാണ് […]

Posted inഓട്ടോമോട്ടീവ്

നെക്‌സോ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എസ്‌യുവി

രണ്ടാം തലമുറ നെക്‌സോ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എസ്‌യുവി പ്രദര്‍ശിപ്പിച്ച് ഹ്യുണ്ടേയ്. 2024 ല്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ഇത്. മുന്‍ നെക്‌സോയെ അപേക്ഷിച്ച് 40 ബിഎച്ച്പി (204 എച്ച്പി) അധിക കരുത്തുണ്ട് പുതിയ മോഡലിന്. എന്നാല്‍ ടോര്‍ക്ക് 45 എന്‍എം കുറഞ്ഞ് 350 എന്‍എമ്മായി മാറി. റേഞ്ച് 700 കിലോമീറ്റര്‍. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.8 സെക്കന്‍ഡ് മാത്രം മതി ഈ എസ്‌യുവിക്ക്, മുന്‍ മോഡലില്‍ അത് 9.2 സെക്കന്‍ഡായിരുന്നു. കഴിഞ്ഞ വര്‍ഷം […]

Posted inപുസ്തകങ്ങൾ

പൂച്ചകളുടെ തീവണ്ടി

പുച്ചകളുടെ തീവണ്ടിയില്‍ സഞ്ചരിക്കുന്ന മരണം. സ്‌നേഹത്തിന്റെ തീരാദാഹ ത്തില്‍ പാതിരാവില്‍ നിങ്ങളെ തേടിയെത്തുന്ന ഡ്രാക്കുള. അധികാരത്തിന്റെ ചാരുകസേരയില്‍ വിശ്രമിക്കുന്ന കോമാളി രൂപം. പൂക്കളുടെ ഗന്ധം എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഉദ്യാനം. ഗണിതസമവാക്യങ്ങളില്‍ പതിയിരിക്കുന്ന ശത്രു, ഭൂപടങ്ങളുടെ നിരര്‍ത്ഥകതയില്‍ യാത്രയെ എഴുത്തായും എഴുത്തിനെ യാത്രയായും പരിവര്‍ത്തിപ്പിക്കുന്ന സഞ്ചാരികള്‍. വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലുടെയും ജീവിതത്തെ സര്‍ഗ്ഗശക്തിയിലേക്ക് ഉയര്‍ത്തുന്ന ആഖ്യാനങ്ങള്‍. പ്രതിപാദ്യം രൂപഘടന. ഭാഷ എന്നിവയുടെ നൂതനജാലകങ്ങള്‍ ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിന്റെ പത്ത് ഉജ്ജ്വലകഥകള്‍. ‘പൂച്ചകളുടെ തീവണ്ടി’. എം നന്ദകുമാര്‍. ഡിസി ബുക്‌സ്. […]

Posted inആരോഗ്യം

അയേണ്‍ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും പേശികളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കുമൊക്കെ ഇരുമ്പ് ആവശ്യമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. അമിത ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്റെ കുറവു മൂലം പലര്‍ക്കുമുണ്ടാകാം. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ഉന്മേഷക്കുറവ് തുടങ്ങിയവയും ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണാം. വിളര്‍ച്ച, വിളറിയ ചര്‍മ്മം തുടങ്ങിയവയും അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്റെ കുറവിനെ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

വഖഫ് നിയമഭേദഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തി പകരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകുമെ ന്നും പങ്കെടുത്തവർക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.         വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് […]

Posted inGeneral

വീണ വിജയനെ പ്രതി ചേര്‍ത്ത സംഭവത്തില്‍ പാർട്ടിയിൽ തത്കാലം ചർച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളെ പ്രതി ചേര്‍ത്ത സംഭവത്തില്‍ പാർട്ടിയിൽ തത്കാലം ചർച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കമ്പനിയും വ്യക്തിയും കേസ് നടത്തുമെന്നും  തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്ര ഏജൻസികൾ നടത്തുന്നത് രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളാണെന്നും പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്

ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഗോകുലം ചിറ്റ്സിന്‍റെ കോര്‍പറേറ്റ് ഓഫീസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചിയിലെ ഓഫീസിൽ രാവിലെ മുതല്‍ വൈകിട്ട് വരെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വഖഫ് ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം

വിപ് ലംഘിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നത് കളങ്കമായെന്ന് ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ  മുഖപ്രസംഗം. മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ബിജെപി ബുൾഡൊസർ ചെയ്യുമ്പോൾ പ്രിയങ്ക എവിടെയായിരുന്നു എന്ന ചോദ്യം നിലനിൽക്കുമെന്നും  പ്രതിപക്ഷ നേതാവ് എന്ത് കൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും എക്കാലത്തും ഉയർന്നു നിൽക്കുമെന്നും  ഇനിയുള്ള നിയമ രാഷ്ട്രീയ പോരാട്ടങ്ങളിൽ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന ഉറ്റു നോട്ടത്തിലാണ് ഇന്ത്യയെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വഖഫ് നൻമയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് മുസ്ലീം സമുദായത്തിനും ഗുണം ചെയ്യുമെന്നും  ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യുമെന്നും  ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.  കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട്  ചോദിക്കു ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചതെന്നും  മുസ്ലീങ്ങൾക്ക്  കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍പറഞ്ഞതെന്നും  നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ  എന്ന് ചോദ്യത്തിന് വെയിറ്റ് ചെയ്യു സർ, ഈ ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്നും  സുരേഷ് ഗോപി  മറുപടി നല്‍കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് ഹർജിക്കാരൻ

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് ഹർജിക്കാരൻ വിഷ്ണു സുനിൽ പന്തളം. ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂർ ദേവസ്വം  ബോർഡിനെയും ആണ് ആദ്യം പ്രതിയാക്കേണ്ടതെന്നും, പാട്ടുപാടിയ കലാകാരനല്ല പരിപാടി സംഘടിപ്പിച്ചവർക്കാണ് കൂടുതൽ ഉത്തരവാദിത്തമെന്നും  അവരുടെ ആരുടെയും പേര് പോലും എഫ്ഐആറിൽ ഇല്ല ഉപദേശക സമിതിയിലെ കണ്ടാലറിയാവുന്ന രണ്ട് പേർ എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടയ്ക്കൽ സിഐയ്ക്ക് താൻ നൽകിയ പരാതിയിൽ മൊഴിയെടുത്ത് കേസെടുക്കണമെന്നും ഡിജിപിക്കും ഇക്കാര്യം […]