Posted inബിസിനസ്സ്

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നിക്ഷേപം 1.07 ലക്ഷം കോടി!

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ മൊത്ത വായ്പകളില്‍ 9.97 ശതമാനം വര്‍ധന രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയില്‍ നിന്ന് 88,447 കോടി രൂപയായി. മൊത്തം നിക്ഷേപം 5.50 ശതമാനം വര്‍ധനയോടെ 1.01 ലക്ഷം കോടി രൂപയില്‍ നിന്ന് 1.07 ലക്ഷം കോടി രൂപയായി. റീറ്റെയില്‍ നിക്ഷേപങ്ങളില്‍ 7.44 ശതമാനം വര്‍ധനയുണ്ട്. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 97,743 കോടി രൂപയില്‍ നിന്ന് 1.05 […]

Posted inവിനോദം

മമ്മൂട്ടി ചിത്രം ‘ബസൂക്ക’യിലെ ആദ്യഗാനം

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യിലെ ആദ്യഗാനം റിലീസ് ചെയ്തു. ബസൂക്ക ലോഡിംഗ് എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. ബിന്‍സ് രചന നിര്‍വഹിച്ച ഗാനത്തിന് സംഗീതം നല്‍കിയത് സയീദ് അബ്ബാസ് ആണ്. ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തും. ബസൂക്കയിലെ ‘ലോഡിംഗ് ബസൂക്ക’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് സയീദ് അബ്ബാസ് ആണ്. ബിന്‍സ് ആണ് ഈ ഗാനത്തിന് […]

Posted inവിനോദം

‘മച്ചാന്റെ മാലാഖ’ ഒടിടിയില്‍ എത്തി

സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ ഓടിടിയില്‍ റിലീസ് ആയി. ആമസോണ്‍ പ്രൈം, മനോരമ മാക്‌സ് സിംപ്ലി സൗത്ത് എന്നീ ഓടിടികളില്‍ ആണ് റിലീസ് ആയത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയ്‌നര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചാണ് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്. അബാം മൂവീസിന്റെ […]

Posted inഓട്ടോമോട്ടീവ്

മഹീന്ദ്ര സ്‌കോര്‍പിയോ ട്രക്കുകള്‍ സൈന്യത്തിന്

ഇന്ത്യന്‍ സൈന്യവുമായി 2700 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഈ കരാര്‍ പ്രകാരം 1,986 മഹീന്ദ്ര സ്‌കോര്‍പിയോ പിക്കപ്പ് ട്രക്കുകള്‍ സൈന്യത്തിന് നല്‍കും. മഹീന്ദ്ര ഇതുവരെ 4,000-ത്തിലധികം സ്‌കോര്‍പിയോകള്‍, സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ-എന്‍, ബൊലേറോ 4ഡബ്‌ളിയുഡി എന്നിവ ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയിട്ടുണ്ട്. ഈ പുതിയ കരാറിനുശേഷം, 7,000-ത്തിലധികം മഹീന്ദ്ര സ്‌കോര്‍പിയോ എസ്യുവികള്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമാകും. മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ പിക്ക്-അപ്പ് ശക്തമായ എഞ്ചിനും ശക്തമായ പ്രകടനത്തിനും വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇതിന് രണ്ട് […]

Posted inപുസ്തകങ്ങൾ

കത്തിയുമായി ഒരു റഷ്യന്‍ സുന്ദരി

ജോര്‍ജ് പുല്ലാട്ടിന്റെ 29 ഓര്‍മ്മക്കുറിപ്പുകളുടെ ഈ സമാഹാരം നമ്മെ പിടിച്ചിരുത്തി താളുകള്‍ മറിപ്പിക്കുന്ന വായനാനുഭവമാണ് ഒഴുക്കും ഒതുക്കവുമുള്ള ഭാഷയില്‍ അദ്ദേഹം അവതരി വിക്കുന്ന ഈ ജീവിതസ്മരണകള്‍ ഫലത്തില്‍ ഒന്നാംതരം ചെറുകഥകളാണ്. കഥാകഥനത്തിന്റെ ആഖ്യാനചാതുര്യവും ശില്പഭംഗിയും ഓരോ കുറിപ്പിലും നിറഞ്ഞുനില്‍ക്കുന്നു. നിരീക്ഷണ പാടവത്തോടെയും നര്‍മ്മബോധത്തോടെയും സഹാനുഭൂതിയോടെയും ജോര്‍ജ് അണിനിരത്തുന്ന വ്യക്തികളും അനുഭവങ്ങളും ഓര്‍മ്മ യില്‍നിന്ന് എളുപ്പത്തില്‍ മാഞ്ഞുപോകുന്ന യല്ല. അവ ഒന്നുചേര്‍ന്നു മലയാളത്തിന് സമ്മാനിക്കുന്നത് ആത്മകഥാരചനയ്ക്ക് അതീവ ആസ്വാദ്യമായ മറ്റൊരു മുഖച്ഛായയാണ്. ‘കത്തിയുമായി ഒരു റഷ്യന്‍ സുന്ദരി’. ഡിസി […]

Posted inആരോഗ്യം

വിറ്റാമിന്‍ ഡി കൂടിയാല്‍ ഹൈപ്പര്‍കാല്‍സെമിയ

വിറ്റാമിന്‍ ഡി ശരീരത്തില്‍ അമിതമാകുന്നതിനെ തുടര്‍ന്ന് കാത്സ്യം അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍കാല്‍സെമിയ. വിറ്റാമിന്‍ ഡി ടോക്‌സിസിറ്റി എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വൈറ്റമിന്‍-ഡി അധികമായി ശരീരത്തിലെത്തുക. സപ്ലിമെന്റുകളുടെ അമിത ഉപഭോഗമാണ് പലപ്പോഴും വിറ്റാമിന്‍ ഡി ടോക്‌സിസിറ്റിക്ക് കാരണമാകുന്നത്. അതിനാല്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാരുടെ നിര്‍ദേശം നിര്‍ബന്ധമായും തേടണം. ശരീരത്തില്‍ കാത്സ്യം ആഗിരണം ചെയ്യുന്നതില്‍ വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു കൂടുന്നതോടെ രക്തത്തില്‍ […]

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

കൂടൽമാണിക്യം ക്ഷേത്രം……!!!!

  ഹൈന്ദവവിശ്വാസപ്രകാരം ശ്രീരാമന്റെ അനുജനായ ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം……!!!! സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠകളില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്. മധ്യകേരളത്തിലെ പ്രസിദ്ധങ്ങളായ നാലമ്പലങ്ങളിൽ രണ്ടാമത്തേത് ഈ ക്ഷേത്രമാണ്. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവയാണ് മറ്റുള്ളവ.   രാമായണമാസമായ കർക്കടകത്തിൽ ഉച്ചയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു

ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയനെ സംരക്ഷിച്ച പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടപടി മൂലം സിപിഎം ദേശീയതലത്തില്‍ പോലും ലജ്ജിച്ചു തലതാഴ്ത്തിയെന്ന് കെ സുധാകരന്‍ എം പി

പിണറായി വിജയനെ സംരക്ഷിച്ച പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടപടി മൂലം സിപിഎം ദേശീയതലത്തില്‍ പോലും ലജ്ജിച്ചു തലതാഴ്ത്തിയെന്ന് കെ സുധാകരന്‍ എം പി. പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യം മുഴുവന്‍ എത്തിക്കാന്‍ നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അഴിമതികള്‍ കേട്ട് തരിച്ചിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല. ഒരക്ഷരം പോലും എതിര്‍ത്തു പറയാന്‍  നട്ടെല്ലുള്ള ഒരു നേതാവുപോലും ആ പാർട്ടിയില്‍ ഇല്ലാതായി. അഴിമതിയില്‍ മുങ്ങിയ സി പി എമ്മിന്റെ  അന്തകനും ആരാച്ചാരുമായി പിണറായി വിജയന്‍ മാറിയെന്നും സുധാകരന്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗോകുലം ഗ്രാൻഡ് കൊർപറേറ്റ് ഓഫീസിലെ ഇഡി റെയ്‌ഡ് പൂർത്തിയായി

ഗോകുലം ഗ്രാൻഡ് കൊർപറേറ്റ് ഓഫീസിലെ ഇഡി റെയ്‌ഡ് പൂർത്തിയായി. മൂന്നേ കാൽ മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് രാവിലെ 11.30യ്ക്ക് ശേഷം കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലെത്തിയത്. 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടത്തുകയാണ്.