വഖഫ് ബിൽ മറ്റ് സമുദായങ്ങളെയും ഉന്നം വയ്ക്കുമെന്ന് താൻ പറഞ്ഞത് ശരിയാകുന്നുവെന്ന് രാഹുൽ ഗാന്ധി. ആർഎസ്എസ് ക്രിസ്ത്യാനികളെ ഉന്നം വയ്ക്കാൻ അധികം വൈകില്ല, ഭരണഘടനയാണ് ഏക ആശ്രയമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സ്വത്ത് സംബന്ധിച്ച ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ കുറിപ്പ്. തൊട്ടുപിന്നാലെ വിവാദ ലേഖനം ഓർഗനൈസർ പിന്‍വലിച്ചു. ഏപ്രിൽ 3 നാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കൂടുതൽ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തിൽ പറയുന്നത്. വ്യവസായി […]
ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ഇടിവ്
എണ്ണ വിലയില്‍ കനത്ത ഇടിവ്. ബെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 65 ഡോളറില്‍ താഴെയെത്തി. 2022 ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് വില ഇപ്പോഴുള്ളത്. ഇന്ന് രാവിലെ 67.48 ഡോളറില്‍ വ്യാപാരം നടന്നെങ്കിലും പിന്നീട് 64.23 ഡോളറിലേക്ക് താഴുകയായിരുന്നു. ഈ ആഴ്ച ക്രൂഡ് വിലയില്‍ 10 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഒപെക് രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദനം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായത് വിലയിടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രതിദിനം 3.18 ദശലക്ഷം ബാരല്‍ ഉല്‍പ്പാദനം പ്രഖ്യാപിച്ച […]
ടിക്ടോകിനെ സ്വന്തമാക്കാന്‍ മത്സരിച്ച് കമ്പനികള്‍
ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോകിനെ സ്വന്തമാക്കാന്‍ മത്സരിച്ച് യു.എസ് കമ്പനികള്‍. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍, അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്ഫോമായ ഒണ്‍ലിഫാന്‍സ് സ്ഥാപകന്‍ ടിം സ്റ്റോക്ക്ലി, ടെക്നോളജി കമ്പനിയായ ആപ്പ്ലവിന്‍ തുടങ്ങിയ നിരവധി പേരാണ് രംഗത്തുള്ളത്. ഏതാണ്ട് 17 കോടി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ടിക്ടോക് ചൈനക്ക് പുറത്തുള്ള ഒരു കമ്പനിക്ക് വില്‍ക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. ഇക്കാര്യത്തില്‍ ചൈന സമ്മതം മൂളിയാല്‍ താരിഫ് നിരക്കുകളില്‍ ഇളവ് നല്‍കാമെന്നും ട്രംപ് പറഞ്ഞിരുന്നു. ചൈനക്ക് […]
അജിത്ത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’ ട്രെയ്ലര്‍
അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. അജിത്തിനൊപ്പം തന്നെ ട്രെയ്ലറില്‍ തിളങ്ങിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോയും പ്രിയ വാര്യരും. ഷൈനിന്റെ ചിത്രത്തിലെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു പക്കാ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രമായിരിക്കും ഗുഡ് ബാഡ് അഗ്ലി എന്ന് ഉറപ്പു നല്‍കുന്നുണ്ട് ട്രെയ്ലര്‍. അജിത്തിന്റെ വ്യത്യസ്തമാര്‍ന്ന നിരവധി ലുക്കുകള്‍ ട്രെയ്ലറില്‍ ഉടനീളം കാണാം. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ എന്ന […]
‘916 കുഞ്ഞൂട്ടന്‍’ലെ ആദ്യ ഗാനത്തിന്റെ ലിറിക്
ഗിന്നസ് പക്രു നായകനാകുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ‘916 കുഞ്ഞൂട്ടനി’ലെ ആദ്യ ഗാനം ‘കണ്ണോട് കണ്ണില്‍’ ലിറിക് വീഡിയോ റിലീസായി. ആനന്ദ് മധുസൂദനന്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് അജീഷ് ദാസന്‍ ആണ്. മധു ബാലകൃഷ്ണനും നാരായണി ഗോപനുമാണ് കണ്ണോടു കണ്ണില്‍ ഗാനത്തിന്റെ ആലാപനം. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 916 കുഞ്ഞൂട്ടനില്‍ ടിനി ടോമും, രാകേഷ് സുബ്രമണ്യവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. ചിത്രത്തിന്റെ […]
കെടിഎമ്മും ട്രയംഫും ഇനി ഫ്ളിപ്കാര്‍ട്ട് വഴി വാങ്ങാം
ബജാജുമായി സഹകരിക്കുന്ന കെടിഎമ്മും ട്രയംഫും ഏപ്രില്‍ ഒന്നു മുതല്‍ ഫ്ളിപ്കാര്‍ട്ട് വഴി ലഭ്യമായി തുടങ്ങി. ഇന്ത്യയില്‍ നിര്‍മിക്കുന്ന 11 മോഡലുകളാണ് ഫ്ളിപ്കാര്‍ട്ടിലൂടെ വില്‍പ്പനക്കെത്തിയിരിക്കുന്നത്. എട്ട് കെടിഎം മോഡലുകളും മൂന്ന് ട്രയംഫ് മോഡലുകളും ഫ്ളിപ്കാര്‍ട്ട് വഴി വാങ്ങാനാവും. ഇന്ത്യയില്‍ 200, 250, 390 എന്നിങ്ങനെ മൂന്നു റേഞ്ചിലാണ് ഓസ്ട്രേലിയന്‍ ബ്രാന്‍ഡ് കെടിഎം വില്‍ക്കുന്നത്. 200 ഡ്യൂക്ക്(2,03,761 രൂപ), ആര്‍സി 200(2,20,819 രൂപ), 250 ഡ്യൂക്ക്(2,27,707 രൂപ), 250 അഡ്വെഞ്ചര്‍(2,59,850 രൂപ), 390 ഡ്യൂക്ക്(2,95,000 രൂപ), ആര്‍സി 390(3,22,719 രൂപ), […]
ഒളിമ്പ്യന്‍
ശ്യാം യാത്ര തുടങ്ങുകയാണ്. നല്ലൂര്‍ എന്ന ഉള്‍ഗ്രാമത്തില്‍നിന്ന് കാടും തോടും വയലും നാട്ടുവഴികളും നഗരങ്ങളും പിന്നിട്ട് ലോകത്തിന്റെ നെറുകയിലേക്ക് ദീര്‍ഘ ദീര്‍ഘമായ ഒരു ഓട്ടം കാഠിന്യമേറിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ നമ്മളും ആദ്യംതൊട്ടേ ഒപ്പം ചേരുന്നുണ്ട്. ആകാംക്ഷയും പ്രതീക്ഷയും നെഞ്ചിടിപ്പും കുട്ടുന്ന ഒരു ആവേശ-അതിജീവനപ്പോരാട്ടം. എന്നിട്ട് അയാള്‍ വിജയിക്കുന്നുണ്ടാവുമോ? അറിയാം. വരൂ. ശ്യാമിനൊപ്പം ഓടാന്‍. ‘ഒളിമ്പ്യന്‍’. ഹാരിസ് നെന്മേനി. ഹാരിസ് നെന്മേനി. ഡിസി ബുക്‌സ്. വില 284 രൂപ.
ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പേസ്മേക്കര്‍
ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പേസ്മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല ഗവേഷകര്‍. ഒരു സിറിഞ്ചിന്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രം വലിപ്പമുള്ള പേസ്‌മേക്കര്‍ കുത്തിവെക്കലിലൂടെ ശരീരത്തില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. നവജാത ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയതാണ് ഈ കുഞ്ഞന്‍ പേസ്മേക്കര്‍. 1.8 മില്ലിമീറ്റര്‍ മാത്രം വീതിയും 3.5 മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ കനവുമാണ് പേസ്‌മേക്കറിനുള്ളത്. ഹൃദയമിടിപ്പിന്റെ സ്വഭാവിക താളം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഡിവൈസ് ആണ് പേസ്‌മേക്കര്‍. നിലവിലെ പേസ്മേക്കര്‍ […]
എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികം
ഗായകൻ എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച നസീമിന് മുളവുകാട് പഞ്ചായത്ത് പാരിതോഷികമായി 2500 രൂപ നൽകി. ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പകർത്തി പരാതി നൽകിയതിനുള്ള പാരിതോഷികമാണ് നസീമിന് ലഭിച്ചത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തവർക്ക് ലഭിക്കുക.
നടൻ പൃഥ്വിരാജിനോട് പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്
നടൻ പൃഥ്വിരാജിനോട് പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. എമ്പുരാൻ വിവാദത്തിന് മുമ്പാണ് നോട്ടീസ് നൽകിയതെന്നാണ് വിവരം. മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം […]
