അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ ട്രെയ്ലര് പുറത്തുവിട്ടു. അജിത്തിനൊപ്പം തന്നെ ട്രെയ്ലറില് തിളങ്ങിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോയും പ്രിയ വാര്യരും. ഷൈനിന്റെ ചിത്രത്തിലെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു പക്കാ സ്റ്റൈലിഷ് ആക്ഷന്‍ ചിത്രമായിരിക്കും ഗുഡ് ബാഡ് അഗ്ലി എന്ന് ഉറപ്പു നല്‍കുന്നുണ്ട് ട്രെയ്ലര്. അജിത്തിന്റെ വ്യത്യസ്തമാര്‍ന്ന നിരവധി ലുക്കുകള്‍ ട്രെയ്ലറില് ഉടനീളം കാണാം. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തൃഷയുടെ കഥാപാത്രത്തിന്റെ ഡയലോഗിലൂടെ അജിത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മങ്കാത്തയുടെയും ബില്ലയുടെയും റെഫറന്‍സുകള്‍ നല്‍കിയത് ആരാധകരെ ഇരട്ടി സന്തോഷത്തിലാക്കിയിട്ടുണ്ട്. തൃഷയ്ക്ക് പുറമെ തെന്നിന്ത്യന്‍ നായിക സിമ്രാനും ചിത്രത്തിലെത്തുന്നുണ്ട്. അതിഥി വേഷത്തിലാണ് സിമ്രാന് ചിത്രത്തിലെത്തുക എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. സുനില്‍, പ്രഭു, പ്രസന്ന, അര്ജുന് ദാസ്, റെഡിന് കിങ്സ്ലി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജിവി പ്രകാശ് കുമാറിന്റേതാണ് സംഗീതം. ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളിലെത്തും.
അജിത്ത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’ ട്രെയ്ലര്
