ബജാജുമായി സഹകരിക്കുന്ന കെടിഎമ്മും ട്രയംഫും ഏപ്രില്‍ ഒന്നു മുതല്‍ ഫ്ളിപ്കാര്‍ട്ട് വഴി ലഭ്യമായി തുടങ്ങി. ഇന്ത്യയില്‍ നിര്‍മിക്കുന്ന 11 മോഡലുകളാണ് ഫ്ളിപ്കാര്‍ട്ടിലൂടെ വില്‍പ്പനക്കെത്തിയിരിക്കുന്നത്. എട്ട് കെടിഎം മോഡലുകളും മൂന്ന് ട്രയംഫ് മോഡലുകളും ഫ്ളിപ്കാര്‍ട്ട് വഴി വാങ്ങാനാവും. ഇന്ത്യയില്‍ 200, 250, 390 എന്നിങ്ങനെ മൂന്നു റേഞ്ചിലാണ് ഓസ്ട്രേലിയന്‍ ബ്രാന്‍ഡ് കെടിഎം വില്‍ക്കുന്നത്. 200 ഡ്യൂക്ക്(2,03,761 രൂപ), ആര്‍സി 200(2,20,819 രൂപ), 250 ഡ്യൂക്ക്(2,27,707 രൂപ), 250 അഡ്വെഞ്ചര്‍(2,59,850 രൂപ), 390 ഡ്യൂക്ക്(2,95,000 രൂപ), ആര്‍സി 390(3,22,719 രൂപ), 390 അഡ്വഞ്ചര്‍(3,67,700 രൂപ), 390 അഡ്വഞ്ചര്‍ എക്സ്(2,91,140 രൂപ) എന്നിങ്ങനെയാണ് ഓരോ മോഡലുകളുടേയും വില. ട്രയംഫിന്റെ സ്പീഡ് 400, സ്പീഡ് ടി4, സ്ക്രാംബ്ലര്‍ 400എക്സ് എന്നീ മോഡലുകളാണ് വില്പനക്ക്. മൂന്നു മോഡലുകള്‍ക്കും ഒരേ എന്‍ജിനാണ് ട്രയംഫ് നല്‍കിയിരിക്കുന്നത്. ത്രുക്സ്റ്റണ് 400 എന്ന പേരില്‍ നാലാമതൊരു മോഡല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ട്രയംഫ്. ട്രയംഫ് സ്പീഡ് 400ന് 2,41,780 രൂപയാണ് എക്സ് ഷോറൂം വില. മറ്റു മോഡലുകളായ ട്രയംഫ് സ്പീഡ് ടി4, ട്രയംഫ് സ്ക്രാംബ്ലര്‍ 400 എക്സ് എന്നിവക്ക് യഥാക്രമം 1,98,999 രൂപയും 2,66,449 രൂപയുമാണ് എക്സ് ഷോറൂം വില.
കെടിഎമ്മും ട്രയംഫും ഇനി ഫ്ളിപ്കാര്‍ട്ട് വഴി വാങ്ങാം
