Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വഖഫ് ബില്ലിൽ നടപടികൾ ഊർജിതമാക്കി രാഷ്ട്രപതി ഭവൻ

വഖഫ് ബില്ലിൽ നടപടികൾ ഊർജിതമാക്കി രാഷ്ട്രപതി ഭവൻ. ബില്ലിൽ രാഷ്ട്രപതി അടുത്തയാഴ്ച ഒപ്പുവെച്ചേയ്ക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനിടെ കൂടുതൽ പാർട്ടികൾ സുപ്രീംകോടതിയിലെത്തി. കോൺഗ്രസിന് പിന്നാലെ എഐഎംഐഎം (AIMIM) തലവൻ അസറുദ്ദീൻ ഒവൈസി സുപ്രീംകോടതിയിൽ ബില്ലിനെതിരെ ഹർജി നൽകി. ദില്ലി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ ട്വിസ്റ്റ്

കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ ട്വിസ്റ്റ്. കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ച് പട്ടിയെ പോലെ യുവാവിനെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് തൊഴില്‍പീഡനമെന്ന ആരോപണത്തോടെ പുറത്തു വന്നത്. എന്നാല്‍, ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്നാണ് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനും തൊഴില്‍ വകുപ്പിനും നല്‍കിയ പ്രാഥമിക മൊഴി. ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്നായിരുന്നു ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനോടും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. കഞ്ചാവിന് അടിമയായ മനാഫ് എന്ന ജീവനക്കാരന്‍ മാസങ്ങള്‍ക്കു മുമ്പ് നിര്‍ബന്ധിച്ച് ചിത്രീകരിച്ചതാണ് വീഡിയോ […]

Posted inബിസിനസ്സ്

170 കോടി രൂപക്ക് മുംബൈയില്‍ ഭൂമി വാങ്ങി അദാനി

മുംബൈ നഗരത്തില്‍ പൊന്നുംവിലക്ക് ഭൂമി വാങ്ങി ഗൗതം അദാനി. വ്യവസായ ഭീമന്റെ ഉടമസ്ഥതയിലുള്ള മാഹ്-ഹില്‍ പ്രൊപ്പര്‍ട്ടീസാണ് 48,000 സ്‌ക്വയര്‍ ഫീറ്റ് ഭൂമി ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്‍സില്‍ വാങ്ങിയത്. 170 കോടി രൂപക്കാണ് ഭൂമി അദാനി കമ്പനി സ്വന്തമാക്കിയത്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബെഹ്‌റാം നോവ്‌റോസ്ജി ഗമാഡിയയെന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും 257 സ്‌ക്വയര്‍ ഫീറ്റര്‍ കെട്ടിടവുമാണ് അദാനി സ്വന്തമാക്കിയത്. സ്വാതന്ത്യത്തിന് മുമ്പ് തന്നെ ഗമാഡിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നഗരത്തിലെ ഏറ്റവും […]

Posted inവിനോദം

ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റുമായി മമ്മൂട്ടി ചിത്രം ‘ബസൂക്ക’

മലയാളത്തിലെ ആദ്യത്തെ മെന്‍ഡ് ഗെയിം ത്രില്ലര്‍ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം സരിഗമ ഇന്ത്യ ലിമിറ്റഡും തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസുമാണ് നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റര്‍ കാലം ആഘോഷമാക്കാനായി ഏപ്രില്‍ 10ന് പ്രദര്‍ശനത്തിനെത്തും. ഗൗതം വാസുദേവ് മേനോന്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ […]

Posted inവിനോദം

ധനുഷ് സംവിധായകനായ ‘ഇഡ്‌ലി കടൈ’ ഒക്ടോബറില്‍

ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ചിത്രമാണ് ‘ഇഡ്‌ലി കടൈ’. ധനുഷ് നായകനായും ചിത്രത്തില്‍ എത്തുന്നു. നിത്യാ മേനനനാണ് ചിത്രത്തിലെ നായിക. ഇഡ്‌ലി കടൈയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഏപ്രില്‍ 10ന് എത്തും എന്ന് പറഞ്ഞിരുന്ന പടം പിന്നീട് ചില ഭാഗങ്ങളുടെ ഷൂട്ട് അടക്കം ബാക്കിയുള്ളതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 1നായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തുക എന്നാണ് അറിയിപ്പ്. അരുണ്‍ വിജയ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേ സമയം ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് 45 […]

Posted inഓട്ടോമോട്ടീവ്

ഡിപ്ലോസ് മാക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

ബെംഗളൂരു ആസ്ഥാനമായുള്ള ന്യൂമെറോസ് മോട്ടോഴ്സ് തങ്ങളുടെ ഡിപ്ലോസ് മാക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ പുറത്തിറക്കി. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ വിവിധ വിപണികളില്‍ ഘട്ടം ഘട്ടമായി ഇത് ലഭ്യമാക്കുന്നു. 1.13 ലക്ഷം രൂപയാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില. 2.67 കിലോവാട്ട് (3.5 ബിഎച്പി) കരുത്തും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഹബ്-മൗണ്ടഡ് പിഎംഎസ് മോട്ടോറാണ് ന്യൂമെറോസ് ഡിപ്ലോസ് മാക്സിന് കരുത്തേകുന്നത്. ഈ സ്‌കൂട്ടറിന് മണിക്കൂറില്‍ 63 […]

Posted inപുസ്തകങ്ങൾ

സെര്‍ട്ടോ ഏലിയോസ്

വര്‍ഗീയതയും വെറുപ്പുംകൊണ്ട് തകര്‍ന്നു പോയ ഒരു കാലത്തിന്റെ വിലാപങ്ങളാണ് ഈ കഥകള്‍ – ബഹുസ്വര ജനാധിപത്യം അസ്തമിക്കുകയും വെറുപ്പ് ആഘോഷമായി പടരുകയും ചെയ്യുന്ന വര്‍ത്തമാനകാല പ്രതിസന്ധികളെ ഈ കഥകള്‍ തുറന്നുകാട്ടുന്നു. ഒരേസമയം ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും സഞ്ചരിച്ചുകൊണ്ട് മാനവികതയുടെ പുതിയ ആകാശങ്ങളെ കാണിച്ചുതരികയാണ്. ഐസക് ഈപ്പന്‍ മണിപ്പൂരിയായ സെര്‍ട്ടോ ഏലിയോസിന്റെ മകള്‍ അമേലിയയുടെയോ അവളുടെ കളിപ്പാട്ടത്തിന്റെയോ അഗ്‌നിയില്‍ ഇല്ലാതായ അവളുടെ വീടിന്റെയോമാത്രം കഥയല്ല. ഇപ്പോഴും അണയാത്ത വെറുപ്പിന്റെ അഗ്‌നിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. നഷ്ടപ്പെടുന്ന മാനവികതയെയും സൗഹൃദങ്ങളെയും തിരിച്ചുപിടിക്കാനുള്ള ആര്‍ദ്രമായ മോഹചിന്തകളാണ് […]

Posted inആരോഗ്യം

കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ?

ഇരുമ്പ്, നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍ കൂടാതെ, വിവിധതരം രോഗങ്ങളില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വിവിധ എന്‍സൈമുകളും ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തില്‍ അടങ്ങിയ ഒരു തരം നാരാണ് പെക്റ്റിന്‍. ഇതാണ് ഏത്തപ്പഴത്തിന് മാര്‍ദ്ധവമുള്ള ഘടന നല്‍കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ എന്ന് പലര്‍ക്കും സംശയമാണ്. ഏത്തപ്പഴത്തില്‍ മൂന്നു തരം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും […]

Posted inലേറ്റസ്റ്റ്

മലപ്പുറം ജില്ലക്കെതിരായ വിവാദ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ ചോദ്യങ്ങളുമായി കെടി ജലീൽ എംഎൽഎ

മലപ്പുറം ജില്ലക്കെതിരായ വിവാദ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ ചോദ്യങ്ങളുമായി കെടി ജലീൽ എംഎൽഎ. ”മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം” എന്ന പ്രസ്താവന  ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ ഏറെ സാദ്ധ്യതയുണ്ട്.   താങ്കൾക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരിൽ നിന്ന് ഉണ്ടായിട്ടുണ്ടോയെന്നും മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോയെന്നും ജലീൽ ചോദിക്കുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബി ജെ പി ഉന്നം വയ്ക്കുന്നത് ക്രൈസ്തവരെയെന്ന് കെ സി വേണുഗോപാല്‍ എം പി

ബി ജെ പി ഉന്നം വയ്ക്കുന്നത് ക്രൈസ്തവരെയെന്ന് കെ സി വേണുഗോപാല്‍ എം പി. മതങ്ങളെ തമ്മിലടിപ്പിച്ച് കേരളം ചിലര്‍ക്ക് സോഫ്റ്റ് ടാര്‍ഗറ്റ് സംസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും കെ സി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബിജെപി ഉന്നം വെയ്ക്കുന്നത് ക്രൈസ്തവരെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ നിയമപരിരക്ഷയും നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും കെ സി കൂട്ടിച്ചേർത്തു.