ബി ജെ പി ഉന്നം വയ്ക്കുന്നത് ക്രൈസ്തവരെയെന്ന് കെ സി വേണുഗോപാല്‍ എം പി. മതങ്ങളെ തമ്മിലടിപ്പിച്ച് കേരളം ചിലര്‍ക്ക് സോഫ്റ്റ് ടാര്‍ഗറ്റ് സംസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും കെ സി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബിജെപി ഉന്നം വെയ്ക്കുന്നത് ക്രൈസ്തവരെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ നിയമപരിരക്ഷയും നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും കെ സി കൂട്ടിച്ചേർത്തു.
ബി ജെ പി ഉന്നം വയ്ക്കുന്നത് ക്രൈസ്തവരെയെന്ന് കെ സി വേണുഗോപാല്‍ എം പി
