സൗബിന് ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ ഓടിടിയില്‍ റിലീസ് ആയി. ആമസോണ്‍ പ്രൈം, മനോരമ മാക്സ് സിംപ്ലി സൗത്ത് എന്നീ ഓടിടികളില്‍ ആണ് റിലീസ് ആയത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്ടെയ്നര് നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചാണ് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്. അബാം മൂവീസിന്റെ പതിമൂന്നാമത് ചിത്രമാണിത്. ജക്സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തില്‍ മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്, ബേബി ആവണി, ബേബി ശ്രേയ ഷൈന്‍, അഞ്ജന അപ്പുകുട്ടന്‍, നിത പ്രോമി, സിനി വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
‘മച്ചാന്റെ മാലാഖ’ ഒടിടിയില്‍ എത്തി
