ജി വി പ്രകാശ് കുമാറിന്റേതായി വന്ന ചിത്രമാണ് ‘കിംഗ്സ്റ്റണ്‍’. കമല്‍ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചത്. തിയറ്ററില്‍ തകര്‍ന്നടിഞ്ഞ ആ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഏപ്രില്‍ 13ന് സീഫൈവിലൂടെയാണ് ഒടിടിയില്‍ എത്തുക. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതന്‍, നിതിന്‍ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോന് അബ്ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരന്‍, രാജേഷ് ബാലചന്ദ്രന്, റാം നിഷാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു, ഗോകുല്‍ ബിനോയ്യാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാര്‍ ചിത്രമായി മുമ്പെത്തിയത് ഡിയറാണ്. ഐശ്വര്യ രാജേഷാണ് നായികയായി എത്തിയത്. ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്.
ജി വി പ്രകാശ് കുമാര്‍ ചിത്രം ‘കിംഗ്സ്റ്റണ്‍’ ഒടിടിയില്‍
