രണ്ടാം തലമുറ നെക്സോ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എസ്യുവി പ്രദര്‍ശിപ്പിച്ച് ഹ്യുണ്ടേയ്. 2024 ല്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ഇത്. മുന്‍ നെക്സോയെ അപേക്ഷിച്ച് 40 ബിഎച്ച്പി (204 എച്ച്പി) അധിക കരുത്തുണ്ട് പുതിയ മോഡലിന്. എന്നാല്‍ ടോര്‍ക്ക് 45 എന്‍എം കുറഞ്ഞ് 350 എന്‍എമ്മായി മാറി. റേഞ്ച് 700 കിലോമീറ്റര്‍. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.8 സെക്കന്‍ഡ് മാത്രം മതി ഈ എസ്യുവിക്ക്, മുന്‍ മോഡലില്‍ അത് 9.2 സെക്കന്‍ഡായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിന്റെ രൂപത്തില്‍ തന്നെയാണ് പ്രൊഡക്ഷന്‍ മോഡലും. ഹ്യുണ്ടേയ്യുടെ തന്നെ ഐയോണിക് 5 ഇവിയിലെ 12.3 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ഡാഷ് ബോര്‍ഡിന്റെ ഇരുവശങ്ങളിലുമായി ഓആര്വിമ്മുകളില് നിന്നുള്ള കാമറ ഫീഡുകള്‍ നല്കിയിരിക്കുന്നു. 14 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ നെക്സോ യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ ആദ്യ ഹൈഡ്രജന്‍ വാഹനമായിരുന്നു. അതേ സുരക്ഷ പുതിയ മോഡലിലും പ്രതീക്ഷിക്കാം. ഒമ്പത് എയര്‍ബാഗുകളും എഡിഎഎസ് സാങ്കേതിക വിദ്യയും പുതിയ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
നെക്സോ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എസ്യുവി
