Posted inപുസ്തകങ്ങൾ

കര്‍മ്മനദി

‘എ ബ്രിഡ്ജ് ഓവര്‍ കര്‍മ’ എന്ന നോവലിന്റെ പരിഭാഷ. കേരളത്തിലെ ജന്മിവാഴ്ചയുടെ ഉത്തുംഗഘട്ടത്തില്‍ അടിമസമാനമായ കീഴാള ജീവിതത്തിന്റെ കരുത്തുറ്റ നാഡീഞരമ്പുകളില്‍ ചുവപ്പു പടരാന്‍തുടങ്ങി. കാലപ്രവാഹത്തിനെതിരെ ഇടന്തടിച്ചുനിന്ന തമ്പുരാക്കന്മാരും ജന്മിമാരും വിറകൊണ്ടു. കേരളം പിന്നിട്ടുവന്ന വഴികളിലേക്ക് റാന്തല്‍ വെട്ടം തെളിക്കുന്ന ഉയര്‍ന്ന മാനവികബോധം പുലര്‍ത്തുന്ന കര്‍മ്മനദി കാലം വച്ചുപോയ അടയാളക്കല്ലാണ്. വ്യംഗ്യാര്‍ത്ഥ സംപുഷ്ടവും നിര്‍മ്മമവുമായ ആഖ്യാനരീതി ഈ നോവലിനെ വേറിട്ടതാക്കുന്നു. ‘കര്‍മ്മനദി’. ഗോപീകൃഷ്ണന്‍ കോട്ടൂര്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 285 രൂപ.

Posted inആരോഗ്യം

കൊളാജന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറെ ഗുണം

ചര്‍മം യുവത്വമുള്ളതാക്കാന്‍ കൊളാന്‍ സപ്ലിമെന്റുകള്‍ സ്വീകരിക്കുന്നതാണ് എളുപ്പമാര്‍ഗമെന്ന് കരുതുന്നവര്‍ ഏറെയാണ്. ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും തിളക്കമുള്ളതാക്കാനും കൊളാജന്‍ അനിവാര്യമാണ്. എന്നാല്‍ പ്രായം കൂടുന്തോറും ശരീരത്തില്‍ കൊളാജന്‍ കുറഞ്ഞു തുടങ്ങും ഇതിന്റെ ഫലമായി ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാം. പ്രായം മാത്രമല്ല, സമ്മര്‍ദവും പാരിസ്ഥിക ഘടകങ്ങളും ചര്‍മത്തില്‍ കൊളാജന്റെ അളവു കുറയ്ക്കാം. ഇതിനെല്ലാം പരിഹാരമെന്ന രീതിയിലാണ് കൊളാജന്‍ സപ്ലിമെന്റുകളെ പലരും ആശ്രയിക്കുന്നത്. എന്നാല്‍ കൊളാജന്‍ സപ്ലിമെന്റുകള്‍ 8 മുതല്‍ പന്ത്രണ്ട് ആഴ്ചകള്‍ തുടര്‍ച്ചയായി കഴിക്കുമ്പോഴാണ് ചെറിയ തോതിലെങ്കിലും ഫലമുണ്ടാവുകയെന്ന് ആരോഗ്യവിദഗ്ധര്‍ […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

നക്സലൈറ്റുകൾ…..!!!

  ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ചൈനാ-സോവിയറ്റ് പിളർപ്പിന് ശേഷമുരുത്തിരിഞ്ഞ തീവ്ര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പൊതുവായി വിളിക്കുന്ന നാമമാണ് നക്സലൈറ്റുകൾ അല്ലെങ്കിൽ നക്സലുകൾ …..!!! പ്രത്യയശാസ്ത്രപരമായി അവർ മാവോയിസമാണ് പിന്തുടരുന്നത്. പശ്ചിമ ബംഗാളിലാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ മദ്ധ്യ, പൗരസ്ത്യ ഭാഗത്തെ അവികസിത ദേശങ്ങളിൽ പ്രത്യേകിച്ചും ആന്ധ്രാ പ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മുതലായ സംഘടനകളിലൂടെ അവരുടെ പ്രവർത്തനം വ്യാപകമായി.   ഇന്ത്യൻ സർക്കാരും ഇന്ത്യയിലെ ചില […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ ആശ പ്രവർത്തകരുടെ സമരം തീർക്കാൻ മന്ത്രി തലത്തിൽ ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല

സംസ്ഥാനത്തെ ആശ പ്രവർത്തകരുടെ സമരം തീർക്കാൻ മന്ത്രി തലത്തിൽ ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല. ആശാ വർക്കർമാരുമായി ചർച്ച നാളെയും തുടരും. വേതനം പരിഷ്‌കരിക്കുന്നതിനെ കമ്മീഷനെ വെക്കുന്നതടക്കം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം ട്രേ‍ഡ് യൂണിയനുകളുടെ സമവായം ഉണ്ടാക്കാനാണ് ശ്രമം. ട്രേഡ് യൂണിയൻ പ്രതിനിധികളുടെ ചർച്ചക്ക് ശേഷം ഇന്ന് മന്ത്രി തലത്തിലും വീണ്ടും ചർച്ച നടത്തി. ഇന്ന് നടന്ന ചർച്ചയിൽ ധനമന്ത്രിയും ഓൺലൈനായി പങ്കെടുത്തെങ്കിലും രണ്ട് മിനിറ്റ് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സമര സമിതി നേതാവ് ബിന്ദു […]

Posted inലേറ്റസ്റ്റ്

ആശ വർക്കർമാരുടെ വേതനം പുനഃക്രമീകരിക്കുന്നതിന് പ്രത്യേക കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാറിന്റെ ആലോചന

ആശ വർക്കർമാരുടെ വേതനം പുനഃക്രമീകരിക്കുന്നതിന് പ്രത്യേക കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാറിന്റെ ആലോചന. ഇക്കാര്യത്തിൽ ട്രേഡ് യൂണിയനുകളുടെ സമവായത്തിന് ശ്രമം നടക്കുന്നു എന്നാണ് ലഭ്യമാവുന്ന വിവരം. സമരം അവസാനിപ്പിക്കുന്നതിനുള്ള മന്ത്രിതല ചർച്ച ഇപ്പോൾ ആരോഗ്യ മന്ത്രിയുടെ ചേംബറിൽ പുരോഗമിക്കുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളി വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമെന്നും അദ്ദേഹം വിമർശിച്ചു.ജബൽപൂരിൽ ആക്രമണത്തിന് ഇരയായവർക്കു വേണ്ട എല്ലാ സഹായവും ചെയ്യാൻ അവിടുത്തെ സംസ്ഥാന സർക്കാരും യൂണിയൻ സർക്കാരും തയ്യാറാവണം. ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് കേരളസമൂഹത്തിന്റെയാകെ ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് വഖഫ് ബില്‍ ഭേദഗതിയെന്ന് വി ഡി സതീശൻ

ഒരു മതവിഭാഗത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും വേണ്ടിയുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് വഖഫ് ബില്‍ ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും  ഇവിടെ ചിലര്‍ മുനമ്പം വിഷയത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു എന്നാൽ  മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പാസാക്കുന്ന വഖഫ് ബില്‍ എങ്ങനെയാണ് മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്നതെന്നു കൂടി ഈ പ്രചാരണം നടത്തുന്നവര്‍ വ്യക്തമാക്കണമെന്നും  […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിഎംആർഎൽ കേസില്‍ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേൾക്കും

സിഎംആർഎൽ കേസില്‍ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേൾക്കും. നേരത്തെ കേസിൽ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി  എസ് എഫ് ഐ  അന്വേഷണത്തിനെതിരെ സി എം ആർ എൽ  സമര്‍പ്പിച്ച ഹർജിയിലാണ് വീണ്ടും വാദം കേള്‍ക്കുന്നത്. ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് കേസിൽ  വാദം കേൾക്കുക. കേസ് വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി. അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് സി എം ആർ എൽ  ആവശ്യം തള്ളി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ ഏപ്രില്‍ 3, വ്യാഴം

◾https://dailynewslive.in/ മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി ബാലവകാശ കമ്മീഷന്‍. നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പുതിയ അധ്യയന വര്‍ഷവും കര്‍ശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതല്‍ 10. 30 വരെ എന്നത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ◾https://dailynewslive.in/ ലോക്സഭയില്‍ ഇന്ന് പുലര്‍ച്ചെ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു […]

Posted inബിസിനസ്സ്

പിടിതരാതെ സ്വര്‍ണം, പവന് 68,480 രൂപയായി!

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തത്തുല്യ ചുങ്കം നിലവില്‍ വന്നതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്നും റെക്കോഡ്. ഗ്രാം വില 50 രൂപ വര്‍ധിച്ച് 8,560 രൂപയിലെത്തി. പവന്‍ വില 400 രൂപ വര്‍ധിച്ച് 68,480 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ വിലയാണിത്. ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 68,080 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോഡ്. ട്രംപിന്റെ തത്തുല്യ ചുങ്കം കൂടുതല്‍ വ്യാപാര തര്‍ക്കങ്ങളിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ […]