Posted inടെക്നോളജി

‘പ്രോജക്ട് മള്‍ബറി’ ഹെല്‍ത്ത് ആപ്പുമായി ആപ്പിള്‍

എ.ഐയുടെ സഹായത്തോടെ ആരോഗ്യ പരിപാലന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ആപ്പിള്‍. പുതിയ ഫീച്ചറുകള്‍ക്ക് ‘പ്രോജക്ട് മള്‍ബറി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്. ഉപയോക്താക്കളുടെ ആരോഗ്യവിവരങ്ങള്‍ മനസ്സിലാക്കി ഉപദേശങ്ങളിലൂടെ സഹായിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ആപ്പിള്‍ വാച്ചില്‍ അവ അണിയുന്ന ആളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കാണാന്‍ സാധിക്കും. പുതിയ ഹെല്‍ത്ത് ആപ്പ് വരുന്നതോടെ ഈ ഡേറ്റകള്‍ പരിശോധിച്ച് വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ് […]

Posted inവിനോദം

നാനി ചിത്രം ‘ഹിറ്റ് 3’ യിലെ ആദ്യ ഗാനം

തെലുങ്ക് സൂപ്പര്‍താരം നാനിയുടെ മുപ്പത്തിരണ്ടാമത് ചിത്രം ‘ഹിറ്റ് 3’ യിലേ ആദ്യ ഗാനം പുറത്ത്. ‘കനവായ് നീ വന്നു’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ്, വരികള്‍ രചിച്ചത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയര്‍ ആണ് ഈ ഗാനത്തിന് ഈണം പകര്‍ന്നത്. നാനി അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ക്കാര്‍ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസര്‍ ‘സര്‍ക്കാരിന്റെ ലാത്തി’ എന്ന പേരോടെയാണ് പുറത്ത് വന്നത്. പോലീസ് ഫോഴ്‌സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക […]

Posted inവിനോദം

‘ഫണി’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഡോ. വി. എന്‍. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഇതിഹാസ സംവിധായകന്‍ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആന്‍ഡ് ഐ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാതറിന്‍ ട്രീസയാണ് ഫണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡില്‍ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സര്‍പ്പത്തിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് […]

Posted inഓട്ടോമോട്ടീവ്

കൊഡിയാക് മൂന്ന്-വരി എസ്യുവി ഏപ്രിലില്‍ എത്തും

2025 ഏപ്രിലില്‍ പുതുതലമുറ കൊഡിയാക് മൂന്ന്-വരി എസ്യുവി പുറത്തിറക്കാന്‍ ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഓട്ടോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്പോര്‍ട്ലൈന്‍, എല്‍ & കെ എന്നീ രണ്ട് വകഭേദങ്ങളില്‍ ഈ പൂര്‍ണ്ണ വലുപ്പത്തിലുള്ള എസ്യുവി എത്തും. കൂടാതെ മുന്‍ഗാമിയേക്കാള്‍ പ്രീമിയം വിലയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2025 സ്‌കോഡ കൊഡിയാക്കിനെ സികെഡി യൂണിറ്റായി ഇന്ത്യയിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് പ്രാദേശികമായി അസംബിള്‍ ചെയ്യും. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, എസ്യുവി ടൊയോട്ട ഫോര്‍ച്യൂണറിനും ജീപ്പ് മെറിഡിയനും വെല്ലുവിളി ഉയര്‍ത്തുന്നത് തുടരും. പുതിയ കൊഡിയാക് […]

Posted inപുസ്തകങ്ങൾ

കരിമീന്‍

ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ ഇടത്തരം ജീവിതം കൂട്ടിമുട്ടിക്കാനായി പാടുപെടുന്നവരായതിനാലാകാം സങ്കീര്‍ണ്ണമായ, ദുരൂഹ സമസ്യകളിലേക്ക് അവരുടെ മനസ്സ് കടന്നുചെല്ലാറില്ല. ഭൂമിയില്‍ ജീവിക്കാന്‍ വേണ്ടുന്നത് എങ്ങനെ നേടുമെന്നതാണവരുടെ ചിന്താവിഷയം. ‘ലെസ്സ് ഈസ് മോര്‍’ എന്ന ചെക്കോവിയന്‍ ചിന്ത പഠിച്ചുനേടിയ വിവരങ്ങളെ പുറമേക്കു പ്രദര്‍ശിപ്പിക്കാതെ സൂക്ഷ്മതയോടെ അവതരിപ്പിക്കാന്‍ എഴുത്തില്‍ കൈയടക്കം വേണം. അതിനു വേണ്ടിയാണ് രാജേഷ് കെ. നാരായണന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ കഥകള്‍ സാക്ഷ്യം പറയുന്നുണ്ട്. ‘കരിമീന്‍’. രാജേഷ് കെ നാരായണന്‍. ഡിസി ബുക്‌സ്. വില 162 രൂപ.

Posted inആരോഗ്യം

പുരുഷന്മാരെക്കാള്‍ കേള്‍വിശക്തി കൂടുതല്‍ സ്ത്രീകള്‍ക്ക്

പുരുഷന്മാരെക്കാള്‍ കൂടുതല്‍ കേള്‍വിശക്തി സ്ത്രീകള്‍ക്കാണെന്നാണ് ഫ്രാന്‍സിലെ സെന്റര്‍ ഫോര്‍ ബയോഡൈവേര്‍സിറ്റി ആന്റ് എന്‍വൈറമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകരുടെ കണ്ടെത്തല്‍. ശരാശരി രണ്ട് ഡെസിബെലിന്റെ വ്യക്തമായ വ്യത്യാസം കേള്‍വിശക്തിയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കുണ്ടെന്ന് സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രായമാകുമ്പോള്‍ മനുഷ്യരില്‍ കേള്‍വിശക്തി കുറയാമെന്നും ഇടതുചെവിയെക്കാള്‍ വലതുചെവിക്കാണ് കേള്‍വിശക്തി കൂടുതലെന്നും മുന്‍ പഠനങ്ങള്‍ തെളിയിട്ടിട്ടുള്ളതാണ്. എന്നാല്‍ പരിസ്ഥിതയും ലിംഗഭേദവും കേള്‍വിശക്തിയില്‍ പരിണാമം കൊണ്ടുവന്നിട്ടുണ്ടെന്നാണ് ഗവേഷകരുടെ വാദം. ഇക്വഡോര്‍, ഇംഗ്ലണ്ട്, ഗാബണ്‍, ദക്ഷിണാഫ്രിക്ക, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ അഞ്ച് വ്യത്യസ്ത രാജ്യങ്ങളില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതൽ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി.         ഇന്ന് പുലർച്ചെ ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുകെ മലയാളി സിപിഎം പാർട്ടി കോൺഗ്രസിൽ എത്തിയതിൽ കേരളത്തിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ്

യുകെ മലയാളി രാജേഷ് കൃഷ്ണ സിപിഎം പാർട്ടി കോൺഗ്രസിൽ എത്തിയതിൽ കേരളത്തിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പെന്ന് വിവരം.  അദ്ദേഹം സമ്മേളന പ്രതിനിധിയായി എത്താൻ ഇടയായ സാഹചര്യം സമ്മേളനം കഴിഞ്ഞാലും പാർട്ടിയിൽ വിവാദമായി ഉയരും. വിഷയത്തില്‍ ചർച്ച ആവശ്യപ്പെടാനും  സാധ്യതയുണ്ട്. പാർട്ടി കോൺഗ്രസിന് യുകെയിൽ നിന്നെത്തിയ യുകെ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയെ ഇന്നലെയാണ് കേന്ദ്ര കമ്മിറ്റി തിരിച്ചയച്ചത്. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയായിരുന്നു  അസാധാരണ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാർ കണ്ടില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ

മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാർ കണ്ടില്ലെന്നും അത് അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ. എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസിൽ അവശേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിതെന്നും  വഖഫ് ബോഡിൻറെ അവകാശവാദങ്ങൾ കാരണം വിഷമിക്കുന്ന പലരുമുണ്ടെന്നും  കേരളത്തിലെ  എംപിമാർക്ക് ബില്ലിനെതിരായി വോട്ട്  ചെയ്യാതിരിക്കാമായിരുന്നുവെന്നും ഫാ ഫിലിപ്പ് കവിയിൽ അഭിപ്രായപ്പെട്ടു. പൗരന്മാരുടെ ആവശ്യമാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് എ ടിയിലെ ചികിത്സയിൽ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം അറിയിച്ചിരുന്നു. തുടർന്നാണ് ആശുപത്രി മാറ്റിയത്. ചികിത്സാ പിഴവ് പരാതിയിൽ ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല.സംഭവത്തില്‍ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും […]