ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ ഇടത്തരം ജീവിതം കൂട്ടിമുട്ടിക്കാനായി പാടുപെടുന്നവരായതിനാലാകാം സങ്കീര്‍ണ്ണമായ, ദുരൂഹ സമസ്യകളിലേക്ക് അവരുടെ മനസ്സ് കടന്നുചെല്ലാറില്ല. ഭൂമിയില്‍ ജീവിക്കാന്‍ വേണ്ടുന്നത് എങ്ങനെ നേടുമെന്നതാണവരുടെ ചിന്താവിഷയം. ‘ലെസ്സ് ഈസ് മോര്’ എന്ന ചെക്കോവിയന്‍ ചിന്ത പഠിച്ചുനേടിയ വിവരങ്ങളെ പുറമേക്കു പ്രദര്‍ശിപ്പിക്കാതെ സൂക്ഷ്മതയോടെ അവതരിപ്പിക്കാന്‍ എഴുത്തില്‍ കൈയടക്കം വേണം. അതിനു വേണ്ടിയാണ് രാജേഷ് കെ. നാരായണന് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ കഥകള്‍ സാക്ഷ്യം പറയുന്നുണ്ട്. ‘കരിമീന്‍’. രാജേഷ് കെ നാരായണന്. ഡിസി ബുക്സ്. വില 162 രൂപ.
കരിമീന്‍
